കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎസ്‌സി പരീക്ഷകള്‍ റദ്ദാക്കിയെന്ന വാര്‍ത്ത വ്യാജം; പുതുക്കിയ തിയ്യതി ലോക്ക്ഡൗണിന് ശേഷം

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ യുപിഎസ്‌സി പരീക്ഷകള്‍ റദ്ദാക്കിയെന്ന തരത്തിലുള്ള വാര്‍ത്ത മറാത്തി ടെലിവിഷന്‍ ചാനലില്‍ പ്രചരിച്ചിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പരിഭ്രാന്തിയിലാവുകയും വാര്‍ത്ത ശരിയാണോയെന്നറിയാന്‍ നിരധി പേര്‍ വിളിച്ചന്വേഷിക്കുകയുമുണ്ടായി. ഇതിലെ വാസ്തവമെന്താണ്?

യുപിഎസ്‌സി പരീക്ഷകള്‍ റദ്ദാക്കിയെന്ന തരത്തിലുള്ള വാര്‍ത്ത പൂര്‍ണ്ണമായും അടിസ്ഥാന രഹിതമായിരുന്നു. അത്തരത്തില്‍ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ല. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ കമ്മീഷന്‍ ഏപ്രില്‍ 15 ന് ഒരു യോഗം ചേര്‍ന്നിരുന്നു.

upsc

രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷകളുടേയും അഭിമുഖങ്ങളുടേയും റിക്രൂട്ട്‌മെന്റുകളുടേയും തിയ്യതികള്‍ അതത് സമയങ്ങളില്‍ തീരുമാനിക്കുമെന്ന് അറിയിക്കും.

സിവില്‍ സര്‍വ്വീസ് 2019 പേഴ്‌സണല്‍ ടെസ്റ്റുകളുടെ തിയ്യതി മെയ് മൂന്നിന് , അതായത് രണ്ടാം ഘട്ട ലോക്ക്ഡൗണിന് ശേഷം തീരുമാനിക്കും. സിവില്‍ സര്‍വ്വീസ് 2020 (പ്രിലിമിനറി), എഞ്ചിനീയറിംഗ് സര്‍വ്വീസസ് (മെയിന്‍), ജിയോളജിസ്റ്റ് സര്‍വ്വീസസ് (മെയിന്‍) പരീക്ഷകളുടെ തിയ്യതി ഇതിനകം തീരുമാനിച്ചിട്ടുണ്ട്.

ഈ പരീക്ഷാ തീയ്യതികളില്‍ ആവശ്യാനുസരണം ഏതെങ്കിലും മാറ്റം വരികയാണെങ്കില്‍ വെബ്‌സൈറ്റില്‍ അറിയിക്കുമെന്നും അറിയിച്ചു. ഒപ്പം 2020 ലെ സംയോജിത മെഡിക്കല്‍ സര്‍വ്വീസ് പരീക്ഷകള്‍, ഇന്ത്യന്‍ ഇക്കണോമിക് സര്‍വ്വീസുകള്‍, ഇന്ത്യന്‍ സ്റ്റാറ്റിസറ്റിക്കല്‍ സര്‍വ്വീസ് പരീക്ഷകക്കായുള്ള ഡിഫെര്‍മെന്റ് നോട്ടീസ് ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2020 ലെ സിഎപിഎഫ് പരീക്ഷ തിയ്യതിയും വെബ്‌സൈറ്റ് മുഖാന്തരം അറിയിക്കും. മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ-1) പരീക്ഷകള്‍ നീട്ടി വെച്ചിട്ടുണ്ട്. പരീക്ഷകള്‍, അഭിമുഖം, റിക്രൂട്ട്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഉണ്ടാവും.

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറായി യുഎഇ | Oneindia Malayalam

അതേസമയം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് 13387 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 437 പേര്‍ മരണപ്പെടുകയും ചെയ്തു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവ് അനുവദിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒപ്പം കൊറോണയെ സംബന്ധിച്ചോ പരിഭ്രാന്തി പരത്തുന്നതോ ആയ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

English summary
UPSC EXam 2020 Has Not been Cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X