കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സര്‍വീസില്‍ ഇംഗ്ളീഷ് മാര്‍ക്ക് മാനദണ്ഡമാക്കില്ല

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയ്ക്ക് ഇംഗ്ളീഷ് മാര്‍ക്ക് മാനദണ്ഡമാകില്ല. ലോക്‌സഭയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. അന്തിമ ഫലത്തില്‍ ഇംഗഌഷ് മാര്‍ക്ക് കണക്കാക്കില്ല. 2011 ല്‍ പരീക്ഷ എഴുതിയവര്‍ക്കും 2015 ല്‍ വീണ്ടും പരീക്ഷയെഴുതാനുള്ള അവസരം നല്‍കുമെന്നും മന്ത്രി അറയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് ജിതേന്ദ്ര സംിഗ്. എന്നാല്‍ നേപ്പാളില്‍ നിന്നും തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്ത്വത്തില്‍ ഇന്ന് (ആഗസ്റ്റ് 4) ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.

UPSC

ഇംഗഌഷിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുവഴി പരീക്ഷകളില്‍ മുന്നിലെത്താന്‍ കഴിയുന്നില്ലെന്ന് പ്രാദേശിക നിലവാരത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. വിഷയം ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ രണ്ട് ദിവസ,മായി ഇരു സഭകളും പ്രക്ഷുബ്ധമായരുന്നു.

2010 മുതലാണ് ഇംഗ്ളീഷ് ഗ്രാഹ്യശക്തി അളക്കാന്‍ പത്താം തരത്തിലെ നിലവാരത്തിലുള്ള 20 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അടങ്ങിയ സിസാറ്റ് പേപ്പറും അഭിരുചി പരീക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തുന്നത്.

English summary
UPSC exam row: Centre says English marks will not be included
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X