കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാക്കി നിതീഷ് കുമാറിന്റെ ജെഡിയു; ജെഡിയുവിന്റെ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചയാകും!

Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ഒറ്റ സീറ്റ് മാത്രം ലഭിച്ച ജെഡിയുവിന്റെ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചയാകും. കേന്ദ്ര മന്ത്രിസഭയില്‍ ഒറ്റ ക്യാബിനറ്റ് മന്ത്രി സ്ഥാനം മാത്രമേ ജെഡിയുവിന് നല്‍കുകയുള്ളുവെന്ന ബിജെപിയുടെ കടുംപിടുത്തം നിതീഷ് കുമാറിന് ക്ഷീണമാക്കിയിട്ടുണ്ട്.

<strong>തൃശൂരിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിലിൽ; പോലീസ് വലയിലായത് സുനാമി ജെയ്സൺ, ഇതോടെ തുമ്പായത് ആറോളം മോഷണ കേസുകൾക്ക്!!</strong>തൃശൂരിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിലിൽ; പോലീസ് വലയിലായത് സുനാമി ജെയ്സൺ, ഇതോടെ തുമ്പായത് ആറോളം മോഷണ കേസുകൾക്ക്!!

രണ്ട് ക്യാബിനറ്റ് സ്ഥാനങ്ങളാണ് ജെഡിയു ആവശ്യപ്പെട്ടത്. എന്നാല്‍ ഒരെണ്ണം മാത്രമേ നല്‍കുകയുള്ളുവെന്ന കടുംപിടുത്തത്തിലാണ് ബിജെപി. എന്നാല്‍ ഇത് പ്രതീകാത്മക പ്രാതിനിധ്യമാണെന്നും അതിനാല്‍ മന്ത്രിസഭയില്‍ ചേരാനില്ലെന്നുമാണ് ജെഡിയു നിലപാട്.

Nitish Kumar

ബി.ജെ.പി. നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി നിതീഷ് കുമാര്‍ മെയ് 29ന് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യം സംബന്ധിച്ച വിഷയമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ച വിഷയം. ജെഡിയുവിന് ലോകസഭയില്‍ 16 അംഗങ്ങളും രാജ്യസഭയില്‍ ആറ് അംഗങ്ങളുമാണുള്ളത്. രാജ്യസഭയിലെ അംഗസംഖ്യ എന്‍ഡിഎയ്ക്ക് പ്രധാനമായതിനാല്‍ ബിജെപിക്കും കരുതലോടെ നീങ്ങേണ്ടി വരും.

അതേസമയം കേന്ദ്രത്തില്‍ ബിജെപി തഴഞ്ഞപ്പോള്‍ പകരത്തിന് പകരമായി സംസ്ഥാനത്ത് ബിജെപിയെ ജെഡിയു തഴഞ്ഞു. ബീഹാര്‍ മന്ത്രി സഭയിലേക്ക് 8 മന്ത്രിമാരെ പുതുതായി തിരഞ്ഞെടുത്തപ്പോള്‍ ബിജെപിക്ക് നിതീഷ് കുമാര്‍ നീക്കി വെച്ചത് ഒരേയൊരു മന്ത്രിസ്ഥാനം മാത്രമാണ്. ഈ മന്ത്രിസ്ഥാനം സ്വീകരിക്കണമോയെന്ന് ബിജെപി തീരുമാനിച്ചിട്ടുമില്ല.

എന്‍.ഡി.എയുടെ ഭാഗമായി ഉറച്ചു നില്‍ക്കുമെന്നും ഒരു തരത്തിലും പ്രതിഷേധമില്ലെന്നും നിതീഷ് കുമാര്‍ പറയുന്നുണ്ടെങ്കിലും ബീഹാര്‍ മുഖ്യമന്ത്രി തീര്‍ത്തും അസ്വസ്ഥനാണ്. ബീഹാറിലെ എന്‍ഡിഎ സഖ്യസര്‍ക്കാരില്‍ ജെഡിയുവിന് അര്‍ഹമായ ഒഴിഞ്ഞു കിടന്ന മന്ത്രിസ്ഥാനങ്ങള്‍ ഇപ്പോള്‍ നികത്തിയെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. ജെഡിയുവിന്റെ സഹായത്തോടെയാണ് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബീഹാറില്‍ മികച്ച വിജയം നേടാനായത്.

പ്രശ്നപരിഹാരത്തിനായി ജെഡിയുവുമായി ബിജെപി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം വേണം എന്ന നിലപാടില്‍ നിന്ന് ജെഡിയു പിന്നാക്കം പോയിട്ടില്ല. പ്രശ്ന പരിഹാരത്തിനായി ഒരു കാബിനറ്റ് മന്ത്രി സ്ഥാനം, സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി, ഒരു സഹമന്ത്രി എന്നിങ്ങനെയൊരു ഫോര്‍മുലയാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇതിനോട് ജെഡിയു അനൂകൂല നിലപാടല്ല സ്വീകരിക്കുന്നത്.

English summary
Upset JD(U) decides not to join Modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X