രാജ്യദ്രോഹിയാക്കി! ഗ്ലാസ് വെള്ളം ബിജെപി നേതാവിന് നേരെ എറിഞ്ഞു കോണ്‍ഗ്രസ് നേതാവ് ! വീഡിയോ
തിരഞ്ഞെടുപ്പ് അടുത്തതോടെ 'രാജ്യ സ്നേഹവും' കൂടുതല്‍ ചര്‍ച്ചയാക്കുകയാണ് ബിജെപി. രാജ്യസ്നേഹം തിരഞ്ഞെടുപ്പ് വിഷയം ആക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരെ പറഞ്ഞത്. അതേസമയം തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ ചോദ്യങ്ങളായ കര്‍ഷക പ്രശ്നം, തൊഴിലില്ലാഴ്മ, സ്ത്രീ സുരക്ഷ തുടങ്ങിയവ ഒളിച്ചുവയ്ക്കാനാണ് രാജ്യസ്നേഹം എടുത്തിടുന്നതെന്നാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം.
അതിനിടെ തന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്ത ബിജെപി വക്താവിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ കടന്നാക്രമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ്. ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വക്താവിന്റെ നേര്‍ക്ക് വെള്ളം നിറച്ച ഗ്ലാസാണ് കോണ്‍ഗ്രസ് നേതാവ് എറിഞ്ഞത്. സംഭവം ഇങ്ങനെ

ചാനല്‍ ചര്‍ച്ചയില്‍
ന്യൂസ് 24 ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ബിജെപി വക്താവായ കെക ശര്‍മ്മയും കോണ്‍ഗ്രസ് നേതാവായ അലോക് വര്‍മ്മയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ വത്കരിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.

ഇന്ത്യന്‍ ആര്‍മി
ഇന്ത്യന്‍ ആര്‍മിയെ മോദിജിയുടെ സേന എന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തിയിരുന്നു.

മോദി ആര്‍മ്മി
യോഗിയുടെ പ്രസ്താവന പെരുമാറ്റ ചട്ട ലംഘനമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഭാവിയില്‍ നടത്തരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് യോഗിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ കുറിച്ചായിരുന്നു ചാനല്‍ ചര്‍ച്ച നടത്തിയത്.

ആര്‍മി ഉദ്യോഗസ്ഥര്‍
ചര്‍ച്ചയില്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥരായ മേജര്‍ ജനറല്‍ എസ്പി സിന്‍ഹ, മേജര്‍ ജനറല്‍ വിശ്വംഭര്‍ ദ്യാല്‍ എന്നിവരും പങ്കെടുത്തിരുന്നു. ചര്‍ച്ചയ്ക്കിടെ ആര്‍മ്മിയെ രാഷ്ട്രീയ വത്കരിക്കുന്ന ബിജെപി നടപടിയെ കോണ്‍ഗ്രസ് നേതാവ് അലോക് ശര്‍മ്മ വിമര്‍ശിച്ചു.

രാജ്യദ്രോഹിയാക്കി
ഇതോടെ ബിജെപി നേതാവായ കെകെ ശര്‍മ്മ അലോകിനെ പരിപാടിക്കിടെ ദേശദ്രോഹിയെന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. നിരവധി തവണ ശര്‍മ്മ ഇത് ആവര്‍ത്തിച്ചു.

വെള്ളമൊഴിച്ചു
ഇതോടെ ക്ഷുഭിതനായ ലോക് ബിജെപി നേതാവ് ശര്‍മ്മയ്ക്ക് നേരെ കുടിവെള്ളം നിറച്ച് വെച്ച ഗ്ലാസ് വലിച്ചെറിഞ്ഞു.ഗ്ലാസ് വെള്ളം അവതാരകന്റെ മുഖത്തും വസ്ത്രത്തിലും വീണു. ചിതറിയ ഗ്ലാസ് കഷ്ണങ്ങളും വീഡിയോയില്‍ കാണാം.

ക്ഷമ ചോദിച്ചു
സംഭവത്തില്‍ അലോക് ബിജെപി നേതാവിനോട് ക്ഷമ ചോദിച്ചു. എന്നാല്‍ ശര്‍മ്മയും മാപ്പ് പറയണമെന്ന് അലോക് ആവശ്യപ്പെട്ടു. എന്നാല്‍ ഷര്‍മ്മ മാപ്പ് പറയാന്‍ തയ്യാറായില്ല. മാപ്പ് പറയില്ലെന്നും വേണമെങ്കില്‍ ഇരുവരേയും പരിപാടിയില്‍ നിന്ന് പുറത്താക്കാമെന്നുമായിരുന്നു ശര്‍മ്മയുടെ പരാമര്‍ശം.

വസ്ത്രം മാറി
തുടര്‍ന്ന് അവതാരകന് ഇരുവരോടും ചര്‍ച്ചയില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടു. വെള്ളത്തില്‍ കുതിര്‍ന്ന അവതാരകന് വീണ്ടും വസ്ത്രം മാറിയിട്ടാണ് ചര്‍ച്ച പൂര്‍ത്തിയാക്കിയത്.
|
വീഡിയോ
വീഡിയോ പൂര്‍ണരൂപം
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ












Click it and Unblock the Notifications