നടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയില്‍ മനംനൊന്ത് ആരാധിക ജീവനൊടുക്കി!
റായ്പൂര്‍: ബാലികാവധു ഫെയിം പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയില്‍ മനംനൊന്ത് ആരാധിക ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 26 കാരിയായ മധു മഹാനന്ദ് ആണ് ബുധനാഴ്ച കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്. റായ്പൂരിലെ രാംനഗറ്ഡ സ്വദേശിനിയാണ് മധു മഹാനന്ദ്. വിവാഹിതയാണ്.
രണ്ട് വയസ്സുള്ള മകന്റെ മുന്നില്‍വെച്ചാണ് മധു മഹാനന്ദ് സീലിങ് ഫാനില്‍ തൂങ്ങി ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രമാണ് പ്രത്യുഷ ബാനര്‍ജിയെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്. കളേഴ്സ് ടി വിയിലാണ് ബാലികാവധു പ്രക്ഷേപണം ചെയ്തിരുന്നത്. ഏപ്രില്‍ 1 ന് നടി ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് മധു മഹാനന്ദ് വിഷാദവതിയായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് വാര്‍ത്തകളെല്ലാം മധു മഹാനന്ദ് കൃത്യമായി പിന്തുടരുന്നുണ്ടായിരുന്നത്രെ. മനോവിഷമം സഹിക്കാനാകാതെ ബുധനാഴ്ച ജീവനൊടുക്കുകയായിരുന്നു. മുംബൈ ബംഗൂര്‍ നഗറിലെ സ്വന്തം വീട്ടില്‍ വെച്ച് സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു പ്രത്യുഷ ബാനര്‍ജിയും. 24 വയസ്സായിരുന്നു നടിക്ക്.
രാഹുല്‍ രാജ് സിംഗുമായുള്ള പ്രണയബന്ധത്തിലെ പ്രശ്നങ്ങളാണ് പ്രത്യുഷയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന് രാഹുല്‍ രാജ് സിംഗിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രത്യുഷയും രാഹുല്‍ രാജ് സിംഗും വിവാഹിതരായിരുന്നു എന്നും ഈ ബന്ധത്തില്‍ പ്രത്യുഷ ഗര്‍ഭിണിയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications