കാവേരിയെക്കുറിച്ച് അനാവശ്യ ചോദ്യം... നടന് പ്രകാശ് രാജ് കന്നഡ ചാനലില്‍ നിന്നും ഇറങ്ങിപ്പോയി!
ബെംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവിലാണ് ജനനം. എങ്കിലും പ്രകാശ് രാജ് തമിഴിലാണ് സിനിമ അരങ്ങേറ്റം കുറിച്ചത്. കന്നഡയെക്കാളും പ്രകാശ് രാജ് അറിയപ്പെടുന്നത് തമിഴ് സിനിമയുമായി ബന്ധപ്പെട്ടാണ്. പ്രകാശ് റായ് എന്ന സ്വന്തം പേര് പോലും തമിഴ് സംവിധായകന് കെ ബാലചന്ദറിന്റെ ഉപദേശക പ്രകാരം പ്രകാശ് മാറ്റി. പ്രകാശ് രാജ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
അങ്ങനെയുള്ള പ്രകാശ് രാജിനോട് കാവേരി തര്‍ക്കത്തില്‍ ഒരു അഭിപ്രായം ചോദിച്ചാല്‍ എങ്ങനെയിരിക്കും. അതും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് താരം എത്തിയതെങ്കില്‍ പിന്നെയും സാരമില്ല. പുതിയ കന്നഡ ചിത്രമായ ഇതൊള്ളെ രാമായണയുടെ പ്രൊമോഷന് വേണ്ടി എത്തിയതായിരുന്നു പ്രകാശ് രാജ്...

സംഭവം നടന്നത് ജനശ്രീയില്‍
കന്നഡയിലെ പ്രമുഖ ചാനലായ ജനശ്രീയിലാണ് സംഭവം നടന്നത്. പുതിയ കന്നഡ ചിത്രമായ ഇതൊള്ളെ രാമായണയുടെ പ്രമോഷനിടെയായിരുന്നു സംഭവം. കാവേരി വിഷയത്തില്‍ താങ്കളുടെ അഭിപ്രായം എന്താണ് എന്നായിരുന്നു ചോദ്യം.

ഞാനെന്ത് പറയാനാണ്
കാവേരി വിഷയം ഗൗരവപരമായി ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്. വെറും കര്‍ഷകരുടെ കുടിവെള്ള പ്രശ്നം മാത്രമല്ല അത്. ഞങ്ങള്‍ സിനിമാക്കാര് ഇക്കാര്യത്തില്‍ എന്ത് പറയാനാണ്. ഇത്തരം കാര്യങ്ങള്‍ എന്നോട് ചോദിക്കരുത്. സിനിമയെക്കുറിച്ച് ചോദിക്കൂ. - പ്രകാശ് രാജ് മറുപടി പറഞ്ഞു.

നിങ്ങള്‍ക്കെന്ത് കിട്ടി
അവതാരക വീണ്ടും ചോദ്യം ചോദിക്കാന്‍ തുടങ്ങിയതും പ്രകാശ് രാജ് അവരെ തടസ്സപ്പെടുത്തി. ഇത്തരം ഒരു ചോദ്യം ചോദിച്ചിട്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടിയത്. നടന്മാരോട് ചോദിക്കാനുള്ള ചോദ്യമാണോ ഇത്. ആളുകള്‍ ഇപ്പോള്‍ത്തന്നെ പ്രകോപിതരാണ്.

ചാനലില്‍ നിന്നും ഇറങ്ങിപ്പോയി
ഞങ്ങള്‍ക്ക് താരങ്ങളില്‍ നിന്നും അഭിപ്രായം വേണം എന്ന് ആങ്കര്‍ പറഞ്ഞതും പ്രകാശ് രാജ് മൈക്രോഫോണ്‍ ഊരിവെച്ച് ചാനലില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി

രമ്യയ്ക്കും വിമര്‍ശനം
സിനിമാ താരങ്ങള്‍ കാവേരി വിഷയത്തില്‍ അഭിപ്രായം പറയുന്നില്ല എന്ന് വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. സിനിമാ നടി രമ്യ സോഷ്യല്‍ മീഡിയയില്‍ മാത്രമേ അഭിപ്രായം പറയുന്നുള്ളൂ എന്നാണ് ആക്ഷേപം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications