സഹോദരിയുടെ ഭര്‍ത്താവിന്റെ രഹസ്യഭാഗം സഹോദരന്‍ അറുത്തുമാറ്റി
ഭോപ്പാല്‍: വീട്ടുകാര്‍ പറഞ്ഞത് അനുസരിക്കാതെ മകള്‍ പ്രണയിച്ച യുവാവിനെ വിവാഹം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സഹോദരന്‍ സഹോദരിയുടെ ഭര്‍ത്താവിന്റെ രഹസ്യഭാഗം അറുത്തു മാറ്റി. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയ്ക്ക് സമാനമായ സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്.
ഈ ക്രൂരകൃത്യം നടക്കുന്നത് മദ്ധ്യപ്രദേശിലാണ്. രക്ഷിതാക്കളുടെ ആഗ്രഹത്തെ തല്ലി തകര്‍ത്താണ് മകള്‍ പ്രണയിച്ച ആളെ വിവാഹം ചെയ്തത്. ഭൂപേന്ദ്രജയിന്‍ എന്ന യുവാവിന്റെ കൂടെയാണ് ബബ്ലി എന്ന യുവതി ഒളിച്ചോടിയത്. നാട്ടുകാര്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും നാണംകെട്ട് കഴിയുകയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം.

തുടര്‍ന്ന് മകളെയും ഭര്‍ത്താവിനെയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, ആക്രമിക്കാനാണെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരന്‍മാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. ഇയാളുടെ രഹസ്യ ഭാഗം കത്തി കൊണ്ട് മുറിച്ചു കളയുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സഹോദരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തെ അപമാനിച്ചതിനാണ് ഇങ്ങനെ ചെയ്തതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications