കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന് വീണ്ടും വിവാഹം: 11കാരി തീക്കൊളുത്തി മരിച്ചു

Google Oneindia Malayalam News

വെല്ലൂര്‍: അച്ഛന്‍ പുനര്‍ വിവാഹിതനായതില്‍ മനംനൊന്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഹരിണിയാണ് തീക്കൊളുത്തി മരിച്ചത്. വീട്ടില്‍ നിന്നും സ്‌കൂള്‍ ബാഗില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

രാവിലെ ഒമ്പതരയോടെ സ്‌കൂളിലെത്തിയ ഹരിണി സ്‌കൂളിലെ ഒരു മുറിയില്‍ കയറി അകത്തുനിന്നും പൂട്ടിയ ശേഷം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീക്കൊളുത്തി. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അധ്യാപകരും കുട്ടികളും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ വെല്ലൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.

fire

വെല്ലൂര്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ പെണ്‍കുട്ടി മരിക്കുകയായിരുന്നു എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയിഷ ബീഗം പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. രണ്ട് വര്‍ഷം മുമ്പാണ് ഹരിണിയുടെ അമ്മ മരിച്ചത്. ഇതേത്തുടര്‍ന്ന് അച്ഛന്‍ കെ കണ്ണബിരന്‍ ഗീത എന്ന സ്ത്രീയെ വിവാഹം കഴിച്ചു. കണ്ണബിരനും ഗീതയ്ക്കും ഒരു കുട്ടി ഉണ്ടാകാന്‍ പോകുകയാണ്.

അച്ഛന്‍ വേറെ വിവാഹം കഴിച്ചതിലുള്ള പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടി ഈ കടുംകൈ ചെയ്തത് എന്നാണ് കരുതുന്നത്. എന്നാല്‍ മകള്‍ ഇങ്ങനെ ഒരു സൂചന ഒരിക്കല്‍ പോലും തന്നിരുന്നില്ല എന്നാണ് കണ്ണബിരന്‍ പറയുന്നത്. മരണം നടന്നത് സ്‌കൂള്‍ പരിസരത്തായതിനാല്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഉത്തരവിട്ടു.

English summary
A class 6 student set herself ablaze on the school premises at Pernampet in Vellore. Police said the girl might have resorted to the extreme step, to express her anguish over her father's second marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X