കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ചിരഞ്ജീവി രാജിവെക്കും, ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ പാളി

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് കണ്ടെത്തിയ പുതിയ കൂട്ടുകെട്ട് പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക പരക്കുന്നു. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശവുമായി ബന്ധം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് പാര്‍ട്ടിക്ക് ആന്ധ്രയിലും തെലങ്കാനയിലും തിരിച്ചടി സമ്മാനിക്കുന്നത്.

പ്രധാന നേതാവായ നടന്‍ ചിരഞ്ജീവി കോണ്‍ഗ്രസ് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടിഡിപി ബന്ധത്തില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന് നടന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചിരഞ്ജീവിയും രാജിവയ്ക്കാന്‍ ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 കോണ്‍ഗ്രസിലെ പ്രമുഖര്‍

കോണ്‍ഗ്രസിലെ പ്രമുഖര്‍

കോണ്‍ഗ്രസിലെ പ്രമുഖരും മുന്‍ മന്ത്രിമാരുമായ വട്ടി വസന്ത കുമാര്‍, സി രാമചന്ദ്രയ്യ എന്നിവര്‍ കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ഒട്ടേറെ അനുയായികളുള്ള നേതാക്കളാണ് രണ്ടുപേരും. ടിഡിപിയുമായി സഖ്യമുണ്ടാക്കില്ലെന്ന ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് വിപരീതമായിട്ടാണ് നിലവില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കളുടെ നീക്കം.

സഖ്യമുണ്ടാക്കരുത്

സഖ്യമുണ്ടാക്കരുത്

ടിഡിപിയുമായി സഖ്യമുണ്ടാക്കരുതെന്നാണ് വസന്തകുമാറിന്റെയും രാമചന്ദ്രയ്യയുടെയും നിലപാട്. ഇക്കാര്യം അവര്‍ ഉമ്മന്‍ചാണ്ടിയെയും അറിയിച്ചിരുന്നു. ഒരു കക്ഷിയുമായും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നുമാണ് ഉമ്മന്‍ചാണ്ടി പരസ്യനിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.

ദില്ലി ചര്‍ച്ചകള്‍

ദില്ലി ചര്‍ച്ചകള്‍

ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു കഴിഞ്ഞദിവസം ദില്ലിയിലെത്തി ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി. കൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തിയിരുന്നു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കുമെന്നാണ് സൂചന. മാത്രമല്ല, പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രജാ രാജ്യം പാര്‍ട്ടിക്കാര്‍

പ്രജാ രാജ്യം പാര്‍ട്ടിക്കാര്‍

തൊട്ടുപിന്നാലെയാണ് വസന്തകുമാറും രാമചന്ദ്രയ്യയും രാജിവച്ചിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഐടി മന്ത്രിയായിരുന്നു വസന്ത കുമാര്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാമചന്ദ്രയ്യ ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയിലായിരുന്നു. ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചതോടെയാണ് ഇദ്ദേഹം കോണ്‍ഗ്രസുകാരനായത്. ഇപ്പോള്‍ ചിരഞ്ജീവിയും രാജിവയ്ക്കുന്നുവെന്ന വിവരമാണ് വന്നിരിക്കുന്നത്.

ചിരഞ്ജീവിയുടെ നിലപാട്

ചിരഞ്ജീവിയുടെ നിലപാട്

ടിഡിപിയുമായുള്ള സഖ്യം നീതികേടാണെന്നാണ് ചിരഞ്ജീവിയുടെ അഭിപ്രായമെന്ന് അദ്ദേഹത്തിന്റെ കുടുംബാംങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അടുത്ത വര്‍ഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പും ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും. ഹൈക്കമാന്റിന്റെ തീരുമാനത്തില്‍ ചിരഞ്ജീവിക്ക് അതൃപ്തിയുണ്ടെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. രണ്ടുദിവസത്തിനകം നടന്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.

തെലങ്കാനയിലെ സഖ്യം

തെലങ്കാനയിലെ സഖ്യം

അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെ കോണ്‍ഗ്രസും ടിഡിപിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ടിഡിപിയുമായുള്ള കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള അനീതിയാണെന്ന് രാജിവച്ച രണ്ടു മുന്‍ മന്ത്രിമാരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1982ല്‍ എന്‍ടി രാമറാവുവാണ് ടിഡിപി രൂപീകരിച്ചത്. കോണ്‍ഗ്രസിനെ എതിര്‍ക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

ആത്മഹത്യാപരം

ആത്മഹത്യാപരം

കോണ്‍ഗ്രസിന് ആന്ധ്രയില്‍ മെച്ചപ്പെടാനുള്ള അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ടിഡിപിയുമായുള്ള സഖ്യം ആത്മഹത്യാപരമാണെന്നും വസന്തകുമാര്‍ അഭിപ്രായപ്പെട്ടു. ഇരുനേതാക്കളും നേരത്തെ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. ടിഡിപി സഖ്യമുണ്ടായാല്‍ പാര്‍ട്ടി വിടുമെന്നും ഇവര്‍ വ്യക്താക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടിഡിപി സഖ്യത്തെ പിന്തുണയ്ക്കുന്നവരും കോണ്‍ഗ്രസിലുണ്ട്.

 ഒന്നിക്കേണ്ട സമയം

ഒന്നിക്കേണ്ട സമയം

കോണ്‍ഗ്രസും ടിഡിപിയും ഒന്നിക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജെഡി സീലം അഭിപ്രായപ്പെട്ടു. ബിജെപിയെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്. മതേതര കക്ഷിളുമായി ഒന്നിക്കണം. ഐക്യനിര കെട്ടിപ്പടുക്കണം. ഈ കാലഘട്ടത്തിന്റെ ആവശ്യമാണിതെന്നും സീലം പറഞ്ഞു. ടിഡിപിയിലും സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്. എന്‍ടി രാമറാവുവിന്റെ ഭാര്യ ചന്ദ്രബാബു നായിഡുവിനെതിരെ രംഗത്തുവന്നിരുന്നു.

ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തുന്നു

ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തുന്നു

തെലങ്കാനയില്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുണ്ടാക്കിയ സഖ്യം ആന്ധ്രയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ഇരുപാര്‍ട്ടിയിലെയും ചില നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ സമവായത്തിലെത്തിക്കാന്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും

ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും

പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചെത്തിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചുമതല ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത്. മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി തിരിച്ചെത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായിരുന്നു. അതിനിടെയാണ് മറുഭാഗത്ത് തിരിച്ചടി വന്നിരിക്കുന്നത്. ആന്ധ്ര കോണ്‍ഗ്രസില്‍ സ്വീകാര്യനായ വ്യക്തിയാണ് രാമചന്ദ്രയ്യ. ഇദ്ദേഹത്തോടൊപ്പം ഒട്ടേറെ അനുയായികളും കോണ്‍ഗ്രസ് വിട്ടുവെന്നാണ് വിവരം.

കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

പിസിസി സെക്രട്ടറി ചന്ദ്രസേഖര്‍ റെഡ്ഡി, ഡിസിസി അധ്യക്ഷന്‍ എസ്‌കെ നസീര്‍ അഹ്മദ് എന്നിവരും രാജിവയ്ക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇവരുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ആന്ധ്രയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ടിഡിപി. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ടിഡിപിയും ഒന്നിച്ചാല്‍ ഒട്ടേറെ സീറ്റുകള്‍ പിടിക്കാന്‍ സാധിക്കുമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നിലവില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാണ്.

 ബിജെപി പാളയത്തിലുണ്ടായിരുന്ന ടിഡിപി

ബിജെപി പാളയത്തിലുണ്ടായിരുന്ന ടിഡിപി

കഴിഞ്ഞ 36 വര്‍ഷമായി കോണ്‍ഗ്രസും ടിഡിപിയും തമ്മില്‍ ബന്ധമില്ല. ടിഡിപിയാകട്ടെ മാസങ്ങള്‍ക്ക് മുമ്പ് വരെ ബിജെപിയുമായി സഖ്യത്തിലായിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ടിഡിപി എന്‍ഡിഎ സഖ്യം വിടാന്‍ കാരണം. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുമായി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് തെലങ്കാനയില്‍ സഖ്യസാധ്യത തെളിഞ്ഞതെന്നാണ് വിവരം.

വമ്പന്‍ ഓഫറുമായി രാഹുല്‍ ഗാന്ധി; ഛത്തീസ്ഗഡ് പിടിക്കുക ലക്ഷ്യം, മുഖ്യമന്ത്രിയുടെ തട്ടകത്തില്‍...വമ്പന്‍ ഓഫറുമായി രാഹുല്‍ ഗാന്ധി; ഛത്തീസ്ഗഡ് പിടിക്കുക ലക്ഷ്യം, മുഖ്യമന്ത്രിയുടെ തട്ടകത്തില്‍...

English summary
Upset with TDP tie-up, Chiranjeevi to quit Congress- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X