Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയോട് തകര്‍ന്നടിഞ്ഞതെങ്ങിനെ?; ഉപുല്‍ തരംഗ പറയുന്നത്

ഇന്ത്യയോട് തകര്‍ന്നടിഞ്ഞതെങ്ങിനെ? ഉപുല്‍ തരംഗ പറയുന്നത്

കൊളംബൊ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര 5-0 എന്ന മാര്‍ജിനില്‍ തകര്‍ന്നടിഞ്ഞതോടെ ശ്രീലങ്കന്‍ ടീം രാജ്യത്ത് വലിയ വിമര്‍ശനമാണ് നേരിടുന്നത്. ഇന്ത്യന്‍ കളിക്കാര്‍ പ്രകടന മികവില്‍ ഏറെ മുന്നിലാണെങ്കിലും രണ്ട് മത്സരങ്ങളെങ്കിലും ജയിക്കാവുന്നതാണെന്നും അത് വിട്ടുകളയുകയുമാണെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം.

ടീം അംഗങ്ങളുടെ പരിക്കും തരംഗയുടെ സസ്‌പെന്‍ഷനും ടീമിന് തിരിച്ചടിയായി. ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പ്രധാന കാരണം ബാറ്റ്‌സ്മാന്‍മാരുടെ പരാജയമാണെന്നാണ് ക്യാപ്റ്റന്‍ തരംഗയുടെ വിശദീകരണം. ബാറ്റിങ്ങില്‍ ശ്രീലങ്കന്‍ താരങ്ങളുടെ സമീപനം പരാജയത്തിന് കാരണമായി. ഒരു മത്സരത്തില്‍ പോലും 250 റണ്‍സെടുക്കാന്‍ ടീമിന് കഴിഞ്ഞില്ല.

upultharang-05-1504583251.jpg -Properties

ടെസ്റ്റ് പരമ്പര വലിയ നിരാശയാണ് സമ്മാനിച്ചത്. ഇതിന് പിന്നാലെ ഏകദിന പരമ്പരയിലും പൂര്‍ണ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കളിക്കാര്‍ക്ക് വിജയം ആവശ്യമായിരുന്നു. എന്നാല്‍, കളിക്കളത്തില്‍ പിഴവുകളുണ്ടായി. ടീമിന് പിന്നില്‍ ആരാധകരുടെ പിന്തുണയുണ്ടാകും. പരാജയത്തില്‍നിന്നും ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തിനുവേണ്ടി ഇനിയും കളി ജയിക്കേണ്ടതുണ്ടെന്നും തരംഗ പറഞ്ഞു.

എണ്ണമില്ലാത്ത പിഴവുകളാണ് കളിക്കാര്‍ വരുത്തിവെച്ചത്. ഒരു കളിയില്‍ പോലും 250 കടക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇത്തരമൊരു ബാറ്റിങ് പ്രകടനം നിരാശ നല്‍കുന്നതാണ്. ഒടുവിലത്തെ മത്സരത്തിലെങ്കിലും 275 റണ്‍സ് സ്‌കോര്‍ ചെയ്യാമായിരുന്നു. എന്നാല്‍, അവസാന വിക്കറ്റുകള്‍ തകര്‍ന്നടിഞ്ഞു. 53 റണ്‍സിനാണ് 7 വിക്കറ്റുകള്‍ നഷ്ടമായത്. വരും മത്സരങ്ങളില്‍ തെറ്റുകള്‍ തിരിത്തുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+