Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറി ഭീകരാക്രമണം; ഇന്ത്യ നിശ്ചയിച്ച സ്ഥലത്ത്, സമയത്ത് തിരിച്ചടിക്കുമെന്ന് സൈന്യം

ദില്ലി: ഉറി ഭീകരാക്രമണത്തിന് തക്കസമയത്ത് തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം. ഇന്ത്യ നിശ്ചയിച്ച സ്ഥലത്ത് നിശ്ചയിച്ച സമയത്ത് തിരിച്ചടിനല്‍കുമെന്ന് സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരരില്‍നിന്നും പാക് നിര്‍മിത ഭക്ഷണ പാക്കയ്റ്റുകളും മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ ആയുധശേഖരവും കൊല്ലപ്പെട്ട ഭീകരരില്‍നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് എ.കെ 47 റൈഫിള്‍, നാല് ഗ്രനേഡ് ലോഞ്ചര്‍, നാല് അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, അഞ്ച് ഹാന്‍ഡ് ഗ്രനേഡ്, രണ്ട് റേഡിയോ സെറ്റ്, രണ്ട് ജിപിഎസ് സംവിധാനങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്.

uri

നിയന്ത്രണരേഖയില്‍ നഴഞ്ഞുകയറ്റങ്ങള്‍ വര്‍ധിക്കുകയാണ്. 17 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. സൈന്യം ഈ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി. രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. 110 ഭീകരരെയാണ് ഈ വര്‍ഷം സൈന്യം വിവിധ സൈനിക നടപടികളില്‍ കൂടി വധിച്ചത്.

ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം സൈന്യത്തിലും ഉയര്‍ന്നിട്ടുണ്ട്. പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ ഈ ആവശ്യത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+