ഉറി ഭീകരാക്രമണം; സുരക്ഷാ വീഴ്ചയുണ്ടായതായി പ്രതിരോധ മന്ത്രി
ദില്ലി: 18 സൈനികര്‍ വീരമൃത്യു വരിച്ച ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ദില്ലിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം ചോദ്യോത്തര വേളയെ അഭിമുഖീകരിക്കുമ്പോഴാണ് മനോഹര്‍ പരീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എന്തു സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും സുരക്ഷയുമായി ബന്ധപ്പെട്ട് ഉറിയില്‍ മോശമായതെന്തോ സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചു. അതേസമയം, വൈകാരിക പ്രശ്‌നമായതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അഭിപ്രായപ്പെട്ടു.

ഉറി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ വെറും വാക്കുകളായി അവശേഷിക്കില്ലെന്നും പരീക്കര്‍ വ്യക്തമാക്കി. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടില്ല. ആവശ്യമെങ്കില്‍ ഉടനടി തിരിച്ചടി നല്‍കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉറി ആക്രമണത്തെ കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ചര്‍ച്ചയെക്കാള്‍ നടപടിക്കാണ് മുന്‍ഗണന നല്‍കുന്നത്. ഉത്തരവാദിത്വമുള്ള ശക്തിയാണ് ഇന്ത്യ. ആവശ്യമായ മുന്‍കരുതലുകള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.












Click it and Unblock the Notifications