• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആഞ്ഞടിച്ചു? പാക് അധീന കശ്മീരില്‍ ഭീകര കേന്ദ്രം നിലംപരിശാക്കി?

  • By Desk

ദില്ലി: നിയന്ത്രണ രേഖ മറികടനന്ന് പാക് അധീന കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ കരസേന കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാല്‍ സംയമനം പാലിക്കാനാണ് സര്‍ക്കാര്‍ പരസ്യമായി നിര്‍ദ്ദേശിച്ചത്.

Read Also: പാകിസ്താനെ അമേരിക്ക ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കും... അപ്പോള്‍ ഇന്ത്യയ്ക്ക് യുദ്ധം ചെയ്യാം?

എന്നാല്‍ അതൊന്നും പരിഗണിക്കാതെ സൈന്യം നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ശക്തമായ ആക്രമണം നടത്തി. 20 ഭീകരരെ വധിച്ചു. ഇരുനൂറില്‍പ്പരം ഭീകരര്‍ക്ക് പരിക്കേറ്റു.

Read Also: പാകിസ്താനെ ഇന്ത്യ തൊടില്ല... എന്തിന്, പാക് അധീന കശ്മീരില്‍ പോലും കാല് കുത്തില്ല; എന്തുകൊണ്ട്?

ഔദ്യോഗിക വൃത്തങ്ങളോ മുഖ്യധാരാ മാധ്യമങ്ങളോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദ ക്വിന്റ് ആണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനെ ശരിക്കും വിറപ്പിക്കുന്ന നടപടിയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റേത്.

സൈന്യത്തിന്റെ തിരിച്ചടി

സൈന്യത്തിന്റെ തിരിച്ചടി

ഉറിയില്‍ സൈനിക കേന്ദ്രം ആക്രമിച്ച് 18 സൈനികരെ വധിച്ച പാക് ഭീകരാക്രമണത്തിനാണ് ഇപ്പോള്‍ സൈന്യം മറുപടി നല്‍കിയിരിക്കുന്നത്. നിയന്ത്രണ രേഖ മറികടന്നായിരുന്നു ഇന്ത്യയുടെ ആക്രമണം.

മൂന്ന് കേന്ദ്രങ്ങള്‍

മൂന്ന് കേന്ദ്രങ്ങള്‍

പാക് അധീന കശ്മീരിലെ മൂന്ന് തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കായിരുന്നു ആക്രമണം. 20 ഭീകരരെ വധിച്ചു, 200 ല്‍ അധികം ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

20 പട്ടാളക്കാര്‍

20 പട്ടാളക്കാര്‍

ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിലെ രണ്ട് യൂണിറ്റുകളില്‍ നിന്നായി 18 മുതല്‍ 20 വരെയുളള സംഘമാണ് പാക് അധീന കശ്മീരില്‍ കടന്ന് ആക്രമണം നടത്തിയതെന്ന സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെലിക്കോപ്റ്ററില്‍

ഹെലിക്കോപ്റ്ററില്‍

സൈനിക ഹെലിക്കോപ്റ്ററില്‍ ആണ് സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍ ഉറി സെക്ടറിലെ നിയന്ത്രണരേഖ മറികടന്ന് പാക് അധീന കശ്മീരില്‍ എത്തിയത്. ദൗത്യം നിര്‍വ്വഹിച്ച് ഇവര്‍ തിരിച്ചെത്തുകയും ചെയ്തു.

ഔദ്യോഗികമല്ല

ഔദ്യോഗികമല്ല

ഇത്തരം ഒരു പ്രത്യാക്രമണം സംബന്ധിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇതുവരെ പുറത്ത് വന്നിട്ടില്ല. സര്‍ക്കാരിന്റെ അറിവോട് കൂടിയാണോ ആക്രമണം നടത്തിയത് എന്നതിലും വ്യക്തതയില്ല.

എപ്പോള്‍, എന്ന്?

എപ്പോള്‍, എന്ന്?

സെപ്തംബര്‍ 20 ന് അര്‍ദ്ധരാത്രിയ്ക്കും സെപ്തംബര്‍ 21 പുലര്‍ച്ചെയ്ക്കും ഇടയിലായിരുന്നു ഇന്ത്യയുടെ ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താന് ഭയം

പാകിസ്താന് ഭയം

ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രത്യാക്രമണം ഉണ്ടാകുമെന്ന ഭയം പാകിസ്താന് ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് അവര്‍ പാക് അധീന കശ്മീരിന് മുകളിലൂടെയുള്ള വിമാന ഗതാഗതം റദ്ദ് ചെയ്തത് എന്നാണ് കരുതുന്നത്.

കൃത്യസമയത്ത് ചെയ്തു

കൃത്യസമയത്ത് ചെയ്തു

സെപ്തംബര്‍ 20 ന് രാത്രിയോടെയാണ് പാക് അധീന കശ്മീര്‍ നോ ഫ്‌ലൈ സോണ്‍ ആയി പാകിസ്താന്‍ പ്രഖ്യാപിച്ചത്. ഇത് ഇന്ത്യന്‍ സൈന്യം മുതലെടുത്തു എന്നും വേണമെങ്കില്‍ പറയാം.

പാകിസ്താന്‍ മിണ്ടുന്നില്ല

പാകിസ്താന്‍ മിണ്ടുന്നില്ല

ഇത്തരം ഒരു ആക്രമണം പാക് അധീന കശ്മീരില്‍ നടത്തിയിട്ടും പാകിസ്താന്‍ അധികൃതര്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ഒരു പക്ഷേ തങ്ങള്‍ക്ക് നാണക്കേടാകുമോ എന്ന ഭയവും ആകാം ഇതിന് പിന്നില്‍.

വാര്‍ത്ത മുക്കിയതോ

വാര്‍ത്ത മുക്കിയതോ

സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായതുകൊണ്ടാണോ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാത്തത്. ദ ക്വിന്റ് അവരുടെ എക്‌സ്‌ക്ലൂസ്സീവ് എന്ന് പറഞ്ഞാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദ ക്വിന്റിലെ വാര്‍ത്ത ഇവിടെ വായിക്കാം.

English summary
Two units of the elite 2 Paras comprising 18-20 soldiers flew across the LoC in the Uri sector in military helicopters and reportedly carried out an operation that killed at least 20 suspected terrorists across three terror camps in Pakistan Occupied Kashmir (PoK).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X