എല്ലാം 'പുളുവടിച്ചതായിരുന്നു'... പാകിസ്താനില്‍ കയറി ഇന്ത്യ ഒരു ചുക്കും ചെയ്തിട്ടില്ല
ദില്ലി: ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നതായിരുന്നു കഴിഞ്ഞ ദിവസം രാത്രി മുതല്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ച വാര്‍ത്ത. എന്നാല്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
Read Also: ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആഞ്ഞടിച്ചു? പാക് അധീന കശ്മീരില്‍ ഭീകര കേന്ദ്രം നിലംപരിശാക്കി?
ദ ക്വിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇത്തരത്തിലുള്ള ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സൈന്യത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് തങ്ങളുടെ എക്സ്ക്ലൂസ്സീവ് വാര്‍ത്ത എന്ന രീതിയിലാണ് അവര്‍ ഇതിനെ അവതരിപ്പിച്ചത്. സൈന്യമോ സര്‍ക്കാരോ ഔദ്യോഗികമായി ഇത് സമ്മതിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. ( ദ ക്വിന്റിനെ ഉദ്ധരിച്ച് വണ്‍ഇന്ത്യയും ഈ വാര്‍ത്ത കൊടുത്തിരുന്നു).
ഇപ്പോഴിതാ സൈന്യവും സര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ ഒരു ആക്രമണവും ഇന്ത്യന്‍സേന നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട് ആഘോഷിച്ച് നടന്നവരെ മുഴുവന്‍ വിഡ്ഢികളാക്കുന്നതായിരുന്നു ആ വാര്‍ത്ത.

നിയന്ത്രണ രേഖ ലംഘിച്ച് ആക്രമിച്ചോ?
ഇന്ത്യന്‍ സേന നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരില്‍ കടന്ന് ആക്രമണം നടത്തി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ആരൊക്കെ?
ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സിലെ പാരാസിന്റെ രണ്ട് യൂണിറ്റിലെ 18 മുതല്‍ 20 വരെ അംഗങ്ങളാണ് നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തി തിരിച്ച് വന്നത് എന്നായിരുന്നു വാര്‍ത്ത. അത്രയ്ക്ക് കൃത്യമായിട്ടാണ് അവര്‍ വാര്‍ത്തയില്‍ കാര്യങ്ങള്‍ പറഞ്ഞത്.

ഹെലികോപ്റ്ററില്‍
സൈനിക ഹെലികോപ്റ്ററില്‍ ആണ് ഇവര്‍ നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ പോയത് എന്നായിരുന്നു വാര്‍ത്ത. അവിടെ 20 തീവ്രവാദികളെ വധിച്ചുവെന്നും വാര്‍ത്തിയില്‍ ഉണ്ടായിരുന്നു.

മൂന്ന് കേന്ദ്രങ്ങള്‍
തീവ്രവാദികളുടെ മൂന്ന് താവളങ്ങളാണ് സ്പെഷ്യല്‍ ഫോഴ്സ് തകര്‍ത്തത് എന്നായിരുന്നു വാര്‍ത്ത. 20 പേര് കൊല്ലപ്പെട്ടതിനോടൊപ്പം 200 ല്‍ പരം തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമയവും പറഞ്ഞു
സെപ്തംബര്‍ 20 ന് അര്‍ദ്ധ രാത്രിയ്ക്കും സെപ്തംബര്‍ 21 ന് പുലര്‍ച്ചയ്ക്കും ഇടയിലാണ് ആക്രമണം നടത്തി സംഘം തിരിച്ചെത്തിയെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

ആഘോഷിച്ചു
ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്കി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ഈ വാര്‍ത്തയെ ആഘോഷിക്കുകയായിരുന്നു. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications