ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി റഷ്യയും ഫ്രാന്‍സും
ദില്ലി: ഉറിയിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ നയതന്ത്ര തലത്തില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള ഇന്ത്യന്‍ നീക്കം ഫലം കാണുന്നു. സംഭവത്തില്‍ ലോക രാജ്യങ്ങള്‍ ഇന്ത്യയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ റഷ്യയും ഫ്രാന്‍സും പാകിസ്ഥാന്റെ പേരെടുത്തുപറഞ്ഞ് രൂക്ഷവിമര്‍ശമുന്നയിച്ചു.
ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാന്‍സും പാകിസ്ഥാനെ വിമര്‍ശിച്ച് രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് കൂടുതല്‍ ഊര്‍ജം പകരും. കൂടാതെ യുഎസ്, ഇംഗ്ലണ്ട്, ജര്‍മനി, ജപ്പാന്‍, സൗദി, കാനഡ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്തു.

കാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തുമ്പോഴാണ് അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് സമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണമുണ്ടായത് പാക്കിസ്ഥാന്‍ ഭാഗത്തുനിന്നാണെന്ന് റഷ്യ കുറ്റപ്പെടുത്തി. പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ നടപടിവേണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.
ഭീകരവാദത്തിന് എതിരായ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഇവരെ നേരിടണമെന്നും ഫ്രാന്‍സ് ആവശ്യപ്പെടുന്നു. ഭീകരര്‍ക്ക് അഭയം നല്‍കുന്ന നടപടിയില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ഓരോ രാജ്യത്തിനും ബാധ്യതയുണ്ടെന്നും പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ ജര്‍മനിയും വ്യക്തമാക്കി.












Click it and Unblock the Notifications