ഉറി ആക്രമണം: പിന്നില്‍ പാകിസ്താന്‍, ആയുധങ്ങള്‍ കണ്ടെടുത്തു; തിരിച്ചടിക്കാന്‍ സൈന്യം...ചിത്രങ്ങള്‍
ശ്രീനഗര്‍: കശ്മീരിലെ ഉറിയിലുള്ള സൈനിക താവളത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത് പാകിസ്താന്റെ പിന്തുണയോട് തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. പാക് നിര്‍മിത ആയുധങ്ങളാണ് തീവ്രവാദികള്‍ ഉപയോഗിച്ചിട്ടുള്ളത്.
പാക് നിര്‍മ്മിത വസ്തുക്കളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. നാല് എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. യുദ്ധ സന്നാഹത്തോടെ തന്നെയാണ് ഭീകരര്‍ ഇന്ത്യയില്‍ എത്തിയത്.
ഉറി ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കും എന്നാണ് സൈന്യം വ്യക്തമാക്കിയിട്ടുള്ളത്. ഇനി എന്താണ് സംഭവിക്കുക?

യുദ്ധത്തിന്
നാല് തീവ്രവാദികളേ ഉണ്ടായിരുന്നുള്ള എങ്കിലും യുദ്ധ സന്നാഹങ്ങളുമായിട്ടാണ് അവര്‍ എത്തിയിരുന്നത്. പരമാവധി ആള്‍നാശം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.

പാകിസ്താന്‍
പാകിസ്താന്‍ നിര്‍മിത സാധനങ്ങളാണ് ഭീകരരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. എകെ 47, ഗ്രനേഡ് ലോഞ്ചറുകള്‍ തുടങ്ങിയവയാണ് ഇവരില്‍ നിന്ന് സൈന്യം കണ്ടെടുത്തത്.

17 ജവാന്‍മാര്‍
17 ജവാന്‍മാരാണ് ഈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അടുത്ത കാലത്ത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണം തന്നെയാണിത്.

ജെയ്‌ഷെ മുഹമ്മദ്
ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണ് ഭീകരാക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സൈനികര്‍ വിശ്രമിക്കുകയായിരുന്ന ടെന്റുകളിലേക്ക് ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞാണ് ഇവര്‍ ആക്രമണം തുടങ്ങിയത്.

തിരിച്ചടിക്കും
പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കും എന്നാണ് കരസേന അറിയിച്ചിട്ടുള്ളത്. പക്ഷേ ആ തിരിച്ചടി എങ്ങനെ ആയിരിക്കും എന്നാണ് കാണേണ്ടത്.












Click it and Unblock the Notifications