കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറി ഭീകരാക്രമണം: 17 ജവാന്മാര്‍ കൊല്ലപ്പെട്ടു, നാല് ഭീകരരെ വധിച്ചു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിലെ ഉറിയിലുള്ള സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെട്ടു. 20 ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ഇന്ത്യന്‍ സൈന്യം നാല് ഭീകരരെ വധിച്ചു. 2014ല്‍ കശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഞായറാഴ്ചയുണ്ടായത്.

 ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി, സംഭവം ദുരഭിമാനക്കൊലയോ!!! ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തി, സംഭവം ദുരഭിമാനക്കൊലയോ!!!

ശ്രീനഗര്‍- മുസാഫറാബാദ് ഹൈവേയ്ക്ക് സമീപത്തുള്ള് ഉറിയിലെ ബറ്റാലിയനാണ് ഭീകരര്‍ ആക്രമിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ബറ്റാലിയനുള്ളിലേക്ക് വന്‍ ആയുധശേഖരവുമായാണ് കമാന്‍ഡോ വേഷം ധരിച്ചെത്തിയ ഭീകരര്‍ കടന്നതെന്നാണ് നിഗമനം. ബറ്റാലിയന്‍ ആസ്ഥാനത്ത് ഒളിച്ചിരുന്ന ഭീകരര്‍ പുലര്‍ച്ചയോടെ ആക്രമണം ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 യോഗം വിളിച്ചു

സംഭവത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് വൈകിട്ട് യോഗം വിളിച്ചിട്ടുണ്ട്. സൈനികത്തലവനും പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുക്കുക.

രാജ്‌നാഥ് സിംഗ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. രാജ് നാഥ് സിംഗ് റഷ്യ- അമേരിക്ക സന്ദര്‍ശനവും സംഭവത്തെ തുടര്‍ന്ന് മാറ്റിവെച്ചിട്ടുണ്ട്.

സേന സജ്ജം

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക സംഘവും ബാരാമുള്ളയിലെ ആര്‍മി 19 ഡിവിഷനിലെ ഹെലികോപ്റ്ററുകളും തിരിച്ചടിയ്ക്ക് സജ്ജമായിട്ടുണ്ട്.

ബാരക്കുകള്‍ തകര്‍ന്നു

സൈനിക ക്യാമ്പിനുള്ളിലേക്ക് കടന്ന ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. വവലിയ സ്‌ഫോടന ശബ്ദം കേട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

English summary
Uri terror attack, militants and jawans killed.Rajanath Singh calls for urgent meeting today after the terror attack. Uri terror attack, militants and jawans killed.Rajanath Singh calls for urgent meeting today after the terror attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X