രഘുരാം രാജനു പകരക്കാരനായി, ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും
ദില്ലി: സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജനു പകരക്കാരനായി ഉര്‍ജിത് പട്ടേലിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
നിലവില്‍ ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ചുമതല വഹിക്കുന്നയാളാണ് ഉര്‍ജിത്. രഘുരാം രാജന് സ്ഥാനമൊഴിയുന്ന സെപ്തംബര്‍ നാലിനു തന്നെ പട്ടേല്‍ അധികാരമേല്‍ക്കും.
രഘുരാം രാജന്റെ വിശ്വസ്തനായാണ് ഉര്‍ജിത് അറിയപ്പെടുന്നത്. ഡെപ്യുട്ടി സ്ഥാനത്തു നിന്നും ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന എട്ടാമത്തെയാളാണ് ഉര്‍ജിത്.

2013ലാണ് ഉര്‍ജിത് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായെത്തുന്നത്. അതിനുമുമ്പ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പില്‍ എന്‍ര്‍ജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിലും ജോലി ചെയ്തിട്ടുണ്ട്.
1990-1995 കാലത്ത് ഐഎംഎഫിന്റെ ഇന്ത്യ, ബഹാമസ്, മ്യാന്മാര് കാര്യങ്ങള്‍ക്കായുള്ള സമിതിയില്‍ അംഗമായിരുന്നു. രാജനെ പോലെ തന്നെ യേല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ഇക്കോണമിക്സില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള പട്ടേല്‍ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്നും എംഫിലും ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ഇക്കോണമിക്സില്‍ ബിഎസ് സിയും നേടിയിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications