ഊർജിത് പട്ടേലിന്റെ രാജി; പ്രതിഷേധം തന്നെയെന്ന് രഘുറാം രാജൻ, ആശങ്കാജനകമായ സാഹചര്യം!
ദില്ലി: റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്നും രാജിവെച്ചതോടെ തന്റെ പ്രതിഷേധമാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. സര്‍ക്കാര്‍ ആര്‍ബിഐയുടെ കാര്യങ്ങളില്‍ ഇനി ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവെച്ചിരിക്കുന്നത് ചില സാഹചര്യങ്ങളെ അവര്‍ക്ക് നേരിടാന്‍ കഴിയാതെ വന്നപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകണ്ട് ഊർജിത് പട്ടേലിന് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കേണ്ടി വന്നതെന് സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍-റിസര്‍വ് ബാങ്ക് ശീതസമരം തുറന്ന പോരിലേക്ക് എത്തിയതോടെയാണ് ഊർജിത് പട്ടേലിന്റെ രാജി തീരുമാനം. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് പറയുന്നതെങ്കിലും കേന്ദ്രസർക്കാരിനോടുള്ള അതൃപ്തിയാണെന്നാണ് സൂചന.

സാമ്പത്തിക അച്ചടക്ക നടപടികള്‍ ശക്തിപ്പെടുത്തിയത് സര്‍ക്കാരിന് അംഗീകരിക്കാനായിരുന്നില്ല. ഈ നടപടികള്‍ മയപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് റിസർവ്വ് ബാങ്ക് അംഗീകരിക്കകുകയും ചെയ്തിരുന്നില്ല. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നാണ് റിപ്പോർട്ടുകൾ.
മോദി സര്‍ക്കാര്‍ അധികാരമേറ്റ് അധികം താമസിയാതെയാണ് സർക്കാർ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ പരസ്യപ്രസ്താവനകൾ ബിജെപിയും കേന്ദ്രമന്ത്രിമാരും നടത്തിയിരുന്നത്. പിന്നീട് രണ്ടാം തവണയും ഗവര്‍ണറാകാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് സര്‍ക്കാര്‍ ഊര്‍ജിത് പട്ടേലിനെ പകരക്കാരനായി നിയമിക്കുകയായിരുന്നു.
രഘുറാം രാജന്റെ രാജിയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആദ്യ സാമ്പത്തിക നീക്കം നോട്ട് നിരോധനമായിരുന്നു. ഊര്‍ജിത് പട്ടേല്‍ ഇതിനെതിരേ രംഗത്ത് വന്നിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം എന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതൊക്കെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഊർജിത് പട്ടേലിന്റെ രാജിയും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications