• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇരവാദത്തിന് പിന്നാലെ വനിതാ കാര്‍ഡ്; യുദ്ധം സ്വന്തം നാട്ടില്‍ നിന്ന് തുടങ്ങു; കങ്കണക്കെതിരെ ഊര്‍മിള

ദില്ലി: നടി കങ്കണാ റണൗട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഊര്‍മിള മതോന്ദ്കര്‍. ബോളിവുഡിലെ മയക്ക് മരുന്ന് ഉപയോഗത്തേയും കങ്കണയുടെ മുംബൈക്കെതിരേയുമുള്ള പരാമര്‍ശത്തിനെതിരെയാണ് ഊര്‍മിള രംഗത്തെത്തിയിരിക്കുന്നത്. കങ്കണ ഇരവാദവും വനിതാ കാര്‍ഡും ഇറക്കുകയാണെന്ന് ഊര്‍മിള പറഞ്ഞു. ഇതിന് പുറമേ സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ മയക്കുമരുന്ന് മാഫിയക്കെതിരെ പോരാടൂവെന്നും ഊര്‍മിള തിരിച്ചടിച്ചു.

ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

 പാക് അധീന കശ്മീര്‍

പാക് അധീന കശ്മീര്‍

മുംബൈ പാക് അധിന കശ്മീര്‍ ആണെന്നായിരുന്നു കങ്കണ റണൗട്ടിന്റെ പരാമര്‍ശം. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഇതേ നിലപാടില്‍ ഉറച്ച് നില്‍ക്കുകയും പരാമര്‍ശം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ നടിക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ശിവസേനയുടെ നിലപാട്. ഇപ്പോഴിത കങ്കണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഊര്‍മിള.

 സുരക്ഷാ സന്നാഹം

സുരക്ഷാ സന്നാഹം

മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നം രാജ്യമെമ്പാടും നേരിടുകയാണ്. മയക്കുമരുന്നിന്റെ ഉത്ഭവം ഹിമാചല്‍ പ്രദേശ് ആണെന്നത് കങ്കണ റണൗട്ടിനെ അറിയില്ലേ?. സ്വന്തം സംസ്ഥാനത്ത് നിന്നും ആദ്യം തുടങ്ങണം എന്ന് ഊര്‍മിള പറഞ്ഞു. കങ്കണയുടെ സുരക്ഷാ സന്നാഹത്തേയും ഊര്‍മിള ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

മുംബൈക്കെതിരെ

മുംബൈക്കെതിരെ

മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറാത്ത കങ്കണ റണൗട്ടിന് എന്തിനാണ് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് വൈ പ്ലസ് സുരക്ഷ നല്‍കുന്നതെന്നായിരുന്നു ഊര്‍മിളയുടെ ചോദ്യം. കങ്കണയുടെ മുംബൈക്കെതിരായ പരാമര്‍ശത്തിലും ഊര്‍മിള രൂക്ഷഭാഷയില്‍ മറുപടി നല്‍കി.

 അപമാനിക്കല്‍

അപമാനിക്കല്‍

മുംബൈ എല്ലാവരുടേതുമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. നഗരത്തെ സേനഹിക്കുകയും ഒപ്പം തിരികെ സ്‌നേഹം കൊടുക്കുകയും ചെയ്യുന്നവരുടേതുമാണ് മുംബൈ. മുംബൈയുടെ മകളെന്ന നിലയില്‍ അതിനെ അപകീര്‍ത്തിപ്പെടുത്തുന്നത് സഹിക്കാന്‍ കഴിയില്ല. അത്തരം പരാമര്‍ശങ്ങള്‍ നഗരത്തേയും അവിടുത്തെ ജനങ്ങളേയും അപമാനിക്കലാണെന്നും ഊര്‍മിള പറഞ്ഞു.

പ്രത്യാഘാതങ്ങള്‍

പ്രത്യാഘാതങ്ങള്‍

ഒരാള്‍ നിരന്തരം ഒച്ചവെക്കുകയാണെങ്കില്‍ അവര്‍ സത്യം മാത്രം സംസാരിക്കുന്നുവെന്നല്ല അര്‍ത്ഥം. ചിലര്‍ എല്ലാ സമയവും ഇരവാദം കളിക്കുകയും എന്നാല്‍ എല്ലാം പരാജയപ്പെടുമ്പോള്‍ വനിത കാര്‍ഡ് ഇറക്കുകയാണെന്നും ഊര്‍മിള വിമര്‍ശിച്ചു. എന്നാല്‍ കങ്കണയുടെ ഓഫീസ് പൊളിച്ച ബിഎംസി നടപടിയില്‍ ഊര്‍മിള വിയോജിപ്പ് രേഖപ്പെടുത്തി. ഒപ്പം ഇക്കാലത്ത് പ്രതികരിക്കാന്‍ ഗഡ്‌സില്ലാത്തത് കൊണ്ടാണ് ബോളിവുഡ് താരങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും ഊര്‍മിള വ്യക്തമാക്കി.

cmsvideo
  സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam
  നഷ്ടപരിഹാരം

  നഷ്ടപരിഹാരം

  മുംബൈ നഗരസഭ ഊര്‍മിളയുടെ ഓഫീസ് കെട്ടിടം പൊളിച്ചതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണാ റണൗട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ അനന്തരഫലമായാണ് കെട്ടിടം പൊളിച്ച് മാറ്റിയതെന്നും കങ്കണ വ്യക്തമാക്കി.

  ഐഎസ് ഏറ്റവും സജീവമായ സംസ്ഥാനം കേരളം! രാജ്യസഭയിൽ രേഖാമൂലം അറിയിച്ച് കേന്ദ്രം

  കൊവിഡ് വാക്സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും; പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

  English summary
  Urmila Matondkar against Kangana Ranaut over her remarks on Mumbai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X