കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് നടി ഊര്‍മിള കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അമ്പരപ്പ്

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മുംബൈ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് പാര്‍ട്ടി വിടുന്നതെന്ന് അവര്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. ഊര്‍മിളയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളാണ് മുംബൈ കോണ്‍ഗ്രസിലുണ്ടായിരുന്നത്.

മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് അവര്‍ മാസങ്ങള്‍ക്ക് മുമ്പ് അവര്‍ പറഞ്ഞിരുന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. ഒട്ടേറെ പാര്‍ട്ടി നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. ഈ വേളയില്‍ പ്രമുഖ താരം പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ്.

ചേരിപ്പോരിന് താനില്ല

ചേരിപ്പോരിന് താനില്ല

കഴിഞ്ഞ മാര്‍ച്ചിലാണ് ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയിലെ ചേരിപ്പോരിന് തന്നെ ചിലര്‍ ഉപയോഗിക്കുന്നുവെന്നാണ് ഊര്‍മിളയുടെ പരാതി. ഉള്‍പ്പോരില്‍ താല്‍പ്പര്യമില്ല. പ്രത്യയശാസ്ത്രത്തിലും ആദര്‍ശത്തിലും ഉറച്ചുനില്‍ക്കുന്നുവെന്നും ഊര്‍മിള പറഞ്ഞു.

വിവാദ സംഭവം

വിവാദ സംഭവം

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മോശം പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഊര്‍മിള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് മുംബൈ കോണ്‍ഗ്രസില്‍ പുതിയ പദവികള്‍ നല്‍കുകയായിരുന്നു. ഇതാണ് ഊര്‍മിള പാര്‍ട്ടി വിടാന്‍ ഒരു കാരണമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

 കത്ത് ചോര്‍ത്തി

കത്ത് ചോര്‍ത്തി

മെയ് 16ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന് പാര്‍ട്ടിയിലെ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. ഇതിന്‍മേല്‍ നടപടിയുണ്ടായില്ല. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. പിന്നീട് രഹസ്യമായി കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും ഊര്‍മിള കോണ്‍ഗ്രസ് വിടാന്‍ കാരണമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഊര്‍മിള പറഞ്ഞു.

1990കളിലെ ഹിറ്റ് നായിക

1990കളിലെ ഹിറ്റ് നായിക

1990കളിലെ ബോളിവുഡ് സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന നായികയാണ് ഊര്‍മിള. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയതും വാര്‍ത്തയായിരുന്നു. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയാണ് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം എടുത്തിരുന്നത്.

ബിജെപിയുടെ ശക്തി കേന്ദ്രത്തില്‍

ബിജെപിയുടെ ശക്തി കേന്ദ്രത്തില്‍

മുംബൈ നോര്‍ത്ത് മണ്ഡലത്തിലാണ് ഊര്‍മിള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന മണ്ഡലമാണിത്. ബിജെപിയുടെ സിറ്റിങ് എംപി ഗോപാല്‍ ഷെട്ടി വീണ്ടും ജയിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന മഹാരാഷ്ട്ര കോണ്‍ഗ്രസിലെ നേതാവ് കൂടിയായിരുന്നു ഊര്‍മിള.

ഇറാന്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ; അര്‍ധരാത്രി പോലീസ് ഇടപെടല്‍!! പാകിസ്താന്റെ നീക്കം പൊളിഞ്ഞു

English summary
Urmila Matondkar Quits Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X