കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘങ്ങള്‍ ഇല്ലാത്തത് നന്നായി, എന്‍റെ റോമിയോക്ക് റഡാര്‍ സിഗ്നല്‍ കിട്ടുന്നുണ്ട്, ട്രോളി ഊര്‍മ്മിള

  • By
Google Oneindia Malayalam News

Recommended Video

cmsvideo
എന്‍റെ റോമിയോക്ക് റഡാര്‍ സിഗ്നല്‍ കിട്ടുന്നുണ്ട്', മോദിയെ ട്രോളി ഊര്‍മ്മിള

ദില്ലി: 'റഡാര്‍ തീയറി'യില്‍ മോദിയെ തലങ്ങും വിലങ്ങും ട്രോളുകയാണ് സോഷ്യല്‍ മീഡിയ. മോദിക്കെതിരെ പരിഹാസം ഉയര്‍ത്താന്‍ കിട്ടിയ അവസരം കോണ്‍ഗ്രസ് നേതാക്കളും കണക്കിന് മുതലാക്കുന്നുണ്ട്. അതിനിടെ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മ്മിള മതോണ്ഡ്കര്‍. ട്വിറ്ററില്‍ തന്‍റെ വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഊര്‍മ്മിളയുടെ പരിഹാസം.

urmilatrolls-1

'മേഘങ്ങള്‍ ഇല്ലാത്ത തെളിഞ്ഞ ആകാശത്തിന് ദൈവത്തിന് നന്ദി, തന്‍റെ വളര്‍ത്തുനായ റോമിയോയ്ക്ക് റഡാറിന്‍റെ സിഗ്നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ട്, ഊര്‍മ്മിള ട്വിറ്ററില്‍ കുറിച്ചു. വടക്കന്‍ മുംബൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഊര്‍മ്മിള. കഴിഞ്ഞ മാസമാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. സ്ഥാനാര്‍ത്ഥി ആയത് മുതല്‍ അവര്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണങ്ങള്‍ നടന്നിരുന്നു. മുസ്ലീമിനെ വിവാഹം കഴിഞ്ഞ ഊര്‍മ്മിള മതംമാറിയതാണെന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്.

<strong>മോദി തന്നെ പ്രധാനമന്ത്രിയാവും, പക്ഷേ മൂന്ന് സാധ്യതകള്‍, ഈ കടമ്പ കടക്കണം</strong>മോദി തന്നെ പ്രധാനമന്ത്രിയാവും, പക്ഷേ മൂന്ന് സാധ്യതകള്‍, ഈ കടമ്പ കടക്കണം

ന്യൂസ് നാഷന് പുറത്തുവിട്ട മോദിയുടെ അഭിമുത്തിനെതിരെ നിരവധി പരിഹാസങ്ങളാണ് ഉയരുന്നത്. ബാലക്കോട്ട് തിരിച്ചടി സമയത്ത് പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നായിരുന്നന്ന്ന് താന്‍ വ്യോമസേനയെ ഉപദേശിച്ചുവെന്നായിരുന്നു ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞത്.ബിജെപി തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍റിലില്‍ അടക്കം ഇത് പങ്കുവെച്ചിരുന്നു.

<strong>കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്‍: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി</strong>കോണ്‍ഗ്രസില്ലാത്ത ഒരു സഖ്യത്തിനുമില്ലെന്ന് സ്റ്റാലിന്‍: ഫെഡറല്‍ മുന്നണി നീക്കം കെസിആറിന് തിരിച്ചടി

എന്നാല്‍ അടിസ്ഥാന രഹിതമായ ആശാസ്ത്രീയ പരാമര്‍ശത്തില്‍ മോദിക്കെതിരെ വിമര്‍ശനം കടുത്തതോടെ ബിജെപി ഈ ട്വീറ്റ് നീക്കം ചെയ്തു ഇതിന് പിന്നാലെ 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ പുറത്തിറങ്ങും മുമ്പ് ഉപയോഗിച്ചെന്ന മോദിയുടെ അഭിമുഖത്തിലെ വാദങ്ങളെയും ട്വിറ്ററില്‍ പ്രമുഖര്‍ പൊളിച്ചടുക്കിയിരുന്നു.

English summary
urmila matondkar trolls modi in twitter goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X