• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടി ഉര്‍സുലയുടെ അര്‍ധ നഗ്ന ചിത്രം സോണിയയുടെതാക്കി ബിജെപി! വീണ്ടും വ്യാജ പ്രചരണം

  • By Desk

വ്യാജവാര്‍ത്തകള്‍ ആവശ്യം പോലെ പടച്ച് വിടുന്നതില്‍ ബിജെപിക്ക് ഒരു പ്രത്യേക കഴിവുണ്ടെന്നത് സമ്മതിക്കാതെ വയ്യ. ആര്‍എസ്എസ് ആസ്വാനത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് തൊപ്പിയിട്ട് ധ്വജപ്രണാമവുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് അവസാനത്തേതായി ബിജെപി പ്രചരിപ്പിച്ച വ്യാജ ചിത്രം.

പ്രണബ് മാത്രമായിരുന്നില്ല നെഹ്റുവും സോണിയയും രാഹുലുമെല്ലാം ഇത്തരത്തില്‍ ബിജെപിയുടെ 'വ്യാജ ചിത്രങ്ങളില്‍' ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും സോണിയാ ഗാന്ധിയുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഐടി സെല്‍.

അര്‍ധനഗ്ന ചിത്രം

അര്‍ധനഗ്ന ചിത്രം

ബോളിവുഡ് നടിയായിരുന്ന ഉര്‍സുല ആന്‍ഡേഴ്സണിന്‍റെ പഴയ ജെയിംസ് ബോണ്ട് ചിത്രത്തിലെ രംഗങ്ങള്‍ വെച്ച് അത് സോണിയാഗാന്ധിയുടേതാണെന്നാണ് ബിജെപി ഐടി സെല്‍ ഇപ്പോള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ഫിർ ഏക് ബാർ മോദി സർക്കാർ (ഇനിയൊരു തവണ കൂടി മോദി സർക്കാർ) എന്ന സോഷ്യൽ മീഡിയ പേജാണ് സ്വിസ് നടി ഉർസുലയും സ്കോട്ടിഷ് നടൻ സീൻ കോണറിയും ചേർന്നുള്ള ബീച്ച് രംഗങ്ങളാണ് സോണിയയുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

നിരവധി ഗ്രൂപ്പുകള്‍

നിരവധി ഗ്രൂപ്പുകള്‍

വി സപ്പോര്‍ട്ട് മോദി, വോട്ട് ഫോര്‍ ബിജെപി, വി സപ്പോര്‍ട്ട് യോഗി ആദിത്യനാഖ് എന്നീ പേജുകളാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. മണിക്കുറുകള്‍ക്കുള്ളില്‍ 15,000 പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയ തന്നെ വ്യാജപ്രചരണത്തെ പൊളിച്ചടുക്കിയിട്ടുണ്ട്. നടിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് പലരും ബിജെപിയുടെ വ്യാജനെ പൊളിച്ചടുക്കിയിരിക്കുന്നത്.

ആദ്യമായല്ല

ആദ്യമായല്ല

അതേസമയം ആദ്യമായല്ല ബിജെപി സോണിയാഗാന്ധിയുടെ വ്യാജചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന പേജ് തന്നെ നേരത്തേയും സോണിയയെ ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മാലിദീവ് പ്രസിഡന്‍റ് മൗമൂന്‍ അബ്ദുള്‍ ഗയീമിന്‍റെ മടിയില്‍ സോണിയ ഗാന്ധി ഇരിക്കുന്നതായുള്ള ചിത്രങ്ങളാണ് മുമ്പ് പ്രചരിപ്പിച്ചത്. നടി മെര്‍ലിന്‍ മണ്‍റോയുടെ ചിത്രങ്ങള്‍ വരെ സോണിയുടേതാണെന്ന പേരില്‍ ബിജെപി നേരത്തേയും പ്രചരിപ്പിച്ചിട്ടുണ്ട്. ബാര്‍ സോണിയ ബാര്‍ ഡാന്‍സറാണെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

നെഹ്റുവിനേയും

നെഹ്റുവിനേയും

ജവഹർലാൽ നെഹ്രു ആർഎസ്എസ് ശാഖാ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നതായും ബിജെപി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഐ സപ്പോർട്ട് ഡോവൽ എന്ന ഫേസ് ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച പ്രചാരണത്തിന് തുടക്കമിട്ടത്. ആർഎസ്എസ് യൂണിഫോമിന് സമാനമായ വേഷം ധരിച്ച് കുറുവടിയുമായി വരിയിൽ നിൽക്കുന്ന നെഹ്റുവിന്‍റെ ഫോട്ടോ സഹിതമാണ് പ്രചാരണം അരങ്ങേറിയത്. എന്നാല്‍ കോൺഗ്രസിന്‍റെ പോഷക സംഘടനയായ സേവാദളിന്‍റെ യൂണിഫോം ധരിച്ചുള്ള ചിത്രമായിരുന്നു അത്. 1939ൽ ഉത്തർപ്രദേശിലെ സേവാദൾ യോഗത്തിൽ പങ്കെടുക്കവേ ഫോട്ടോഗ്രാഫർ നൈനി പകർത്തിയ ചിത്രമായിരുന്നു നെഹ്റുവിന്‍റെ പേരില്‍ വ്യാജ പ്രചരണത്തിന് ബിജെപി ഉപയോഗിച്ചത്.

English summary
Images of Ursula Andress from James Bond movie posted as Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more