കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് വ്യാപനം നിരീക്ഷിച്ച് അമേരിക്കയുടെ രഹസ്യാന്വേഷണ സംഘടന, ഇന്ത്യയുടെ കാര്യത്തില്‍ ആശങ്ക

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കൊറോണ വൈറസ് അപകടകരമായ രീതിയില്‍ പൊട്ടിപ്പുറപ്പെട്ടാല്‍ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെയും നേരിടാനുള്ള സര്‍ക്കാരുകളുടെ കഴിവിനെയും നിരീക്ഷിക്കുന്ന അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയാണ് ആശങ്ക പങ്കുവെച്ചിരിക്കുന്നത്. ചുരുക്കം കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു എങ്കിലും വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ജനസാന്ദ്രത ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതായും ചാര ഏജന്‍സിയില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നു.

പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട നേതാക്കള്‍ കോണ്‍ഗ്രസില്‍; മധ്യപ്രദേശില്‍ തിരിച്ചടിപൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട നേതാക്കള്‍ കോണ്‍ഗ്രസില്‍; മധ്യപ്രദേശില്‍ തിരിച്ചടി

ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനിലാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ വൈസ് പ്രസിഡന്റും ഉപ ആരോഗ്യ മന്ത്രിയുമടക്കമുള്ളവര്‍ അവിടെ കൊറോണ ബാധിതരാണ്. അതേസമയം, വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ തെഹ്‌റാന്‍ മറച്ചു വെച്ചിരിക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച പറഞ്ഞു.

corona

വൈറസ് കൈകാര്യം ചെയ്യാന്‍ വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് കഴിവില്ലെന്നും ഇത് ആശങ്കാജനകമാണെന്നും ഏജന്‍സികള്‍ പറയുന്നു. യുഎസ് റെപ്രസന്റേറ്റീവ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് ചാര ഏജന്‍സികളില്‍ നിന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ദിവസേന ലഭിക്കുന്നുണ്ടെന്ന് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പോലുള്ള ആരോഗ്യ ഏജന്‍സികളുമായി പങ്കിടുകയും കൂടുതല്‍ രഹസ്യാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിച്ചാര്‍ഡ് ബര്‍, ഡെമോക്രാറ്റിക് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.

English summary
US agencies monitoring coronavirus spread sent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X