കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കാമെന്ന് മൈക്ക് പോംപെയോ; മോദിയുമായി ചർച്ച നടത്തി

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയിലെത്തി. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പോംപെയോ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

<strong>പരാതി പറയാൻ ശ്രമിച്ചവരോട് 'പൊട്ടിത്തറിച്ച്' മുഖ്യമന്ത്രി; കർണാടകയിൽ പ്രതിഷേധവുമായി ബിജെപി</strong>പരാതി പറയാൻ ശ്രമിച്ചവരോട് 'പൊട്ടിത്തറിച്ച്' മുഖ്യമന്ത്രി; കർണാടകയിൽ പ്രതിഷേധവുമായി ബിജെപി

ജി-20 ഉച്ചകോടിക്കിടെ ജപ്പാനിലെ ഒസാക്കയില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയുടെ അജന്‍ഡ നിശ്ചയിക്കുക എന്ന ലക്ഷ്യം കൂടി മൈക്ക് പോംപെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഉണ്ട്.

Mike Pompeo

എല്ലാവരുടെയും മതസ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കണമെന്ന് മൈക്ക് പോംപെയോ പറഞ്ഞു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും യുഎസ് സ്റ്റേറ്റ്മെന്റ് ഉണ്ടായിരുന്നു. ഇതിന്റഎ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗോസംരക്ഷകരുടെ ആക്രമണവും ആള്‍കൂട്ട ആക്രമണവും 2018ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോര്‍ട്ടിൽ പരാമര്‍ശിച്ചിരുന്നു.

എന്നാൽ ഈ റിപ്പോർട്ടിലെ ആരോപണങ്ങളെല്ലാം കേന്ദ്രസർക്കാർ തള്ളിയിരുന്നു. റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന സംഭവങ്ങളില്‍ ഭൂരിഭാഗവും ചില കുറ്റവാസന മനോഭാവമുള്ളവര്‍ പ്രാദേശികമായി ചെയ്യുന്നതാണെന്ന് ബിജെപി നേതാവ് അനില്‍ ബലൂനി അറിയിക്കുകയും ചെയ്തിരുന്നു.

English summary
US and India should "stand up for religious freedom"says Mike Pompeo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X