കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് പ്രതിരോധം: ഇന്ത്യയ്ക്ക് അമേരിക്കയുടെ 2.9 മില്യണ്‍ ഡോളറിന്റെ ധനസഹായം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി അമേരിക്കയുടെ വന്‍ സാമ്പത്തിക പ്രഖ്യാപനം. 2.9 മില്യണ്‍ ഡോളറാണ് ആമേരിക്ക ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏകദേശം 3 ബില്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക ഇന്ത്യക്കായി നല്‍കിയത്. ഇതില്‍ 1.4 ബില്യണ്‍ ഡോളറും ആരോഗ്യമേഖലയിലെ വികസനത്തിന് വേണ്ടിയായിരുന്നു. യുഎസ് സര്‍ക്കാരിന്റെ കീഴിലുള്ള യുഎസ്എഐഡി എന്ന ഏജന്‍സിയാണ് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

trump

കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിച്ച് നിര്‍ത്താനും രോഗബാധിതരായവര്‍ക്ക് പരിചരണം നല്‍കാനും ഈ തുക ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രശംസിച്ച് കൊണ്ട് ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെന്നത്ത് ജസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് എന്നത് ആഗോള പൊതു ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിയ ഒന്നാണ്. ഇതിനെ സര്‍ക്കാരുകളുടെയും ആന്താരാഷ്ട്ര സംഘടകളുടെയും സഹകരണത്തോടെ മാത്രമേ അതിജീവിക്കാനാവുവെന്ന് കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു.കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്കായി വലിയ തോതിലുള്ള സാമ്പത്തിക സഹായമാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കോവിഡ് 19 നെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കായ അധിക സഹായമെന്ന് യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു. അമേരിക്കന്‍ ഭരണകൂടം, സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, മറ്റ് യുഎസ് ആരോഗ്യ സേവന ഏജന്‍സികള്‍ എന്നിവ എല്ലാം ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുമ്പും സമാനമായ രീതിയില്‍ അമേരിക്ക ഇന്ത്യക്ക് സഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ഇതുവരെ 3 ബില്യണ്‍ ഡോളറാണ് ലഭിച്ചിട്ടുളള സഹായം.

രണ്ടുംകല്‍പ്പിച്ച് കിം യോ, കൊറിയന്‍ ലെയ്‌സണ്‍ ഓഫീസ് ബോംബിട്ടു തകര്‍ത്തു; ദക്ഷിണകൊറിയയുമായി യുദ്ധം?രണ്ടുംകല്‍പ്പിച്ച് കിം യോ, കൊറിയന്‍ ലെയ്‌സണ്‍ ഓഫീസ് ബോംബിട്ടു തകര്‍ത്തു; ദക്ഷിണകൊറിയയുമായി യുദ്ധം?

സുശാന്ത് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നിനക്കൊപ്പം പോയത്.... കൃതി സാനോണിന്റെ കുറിപ്പ്!!സുശാന്ത് എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നിനക്കൊപ്പം പോയത്.... കൃതി സാനോണിന്റെ കുറിപ്പ്!!

English summary
US announces $2.9 million aid to support India’s battle against Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X