കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യുമായി 90 ലക്ഷം ഡോളറിന്റെ സൈനിക കരാറിന്‌ യുഎസിന്റെ അനുമതി

Google Oneindia Malayalam News

വാഷിങ്‌ടണ്‍: 90 ദശലക്ഷം ഡോളര്‍ വിലവരുന്ന സൈനിക ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യക്ക്‌ നല്‍കാനുള്ള കരാറിന്‌ യുഎസ്‌ അധികൃതര്‍ അനുമതി നല്‍കി.
ഈ കരാറിലൂടെ യുഎസ്‌ ഇന്ത്യന്‍ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സാഹായിക്കുകയാണെന്നും എത്‌ യുഎസിന്റെ വിദേശ നയത്തിനും ദേശീയ സുരക്ഷക്കും പിന്തുണ നല്‍കുമെന്നും യുഎസ്‌ പ്രതിരോധ വകുപ്പിലെ ഡിഫന്‍സ്‌ സെക്യൂരിറ്റി കോര്‍പ്പറോഷന്‍ ഏജന്‍സി പറഞ്ഞു.
ഇന്തോ പസഫിക്‌ മേഖലയിലും ദക്ഷിണേഷ്യന്‍ പ്രദേശത്തും രാ്ര്രഷ്ടീയ സമാധാനവും സാമ്പത്തിക പുരോഗതിയും നിലനിര്‍ത്തുന്ന പ്രധാന ശക്തിയായി തുടരുകയാണ്‌ ഇന്ത്യയെന്നും ഡിഫന്‍സ്‌ സെക്യൂരിറ്റി കോര്‍പ്പറേഷന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.

military

ഇതുവഴി ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നേരത്തെ ഇന്ത്യ കരസ്ഥമാക്കിയ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ മിലിറ്ററി ട്രാന്‍സ്‌പോര്‍ട്ട്‌ എയര്‍ക്രാഫ്‌റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‌ സാധിക്കുമെന്ന്‌ പെന്റഗണ്‍ അറിയിച്ചു.എല്ലായിപ്പോഴുംദൗത്യത്തിന്‌ പൂര്‍ണ സജ്ജമായി നില്‍ക്കുന്നതിന്‌ ഇന്ത്യന്‍ വ്യോമസേനയെ ഇത്‌ സാഹായിക്കും.
2016ല്‍ ഇന്ത്യ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി അവരോധിച്ചുകൊണ്ട്‌ യുഎസ്‌ ഒരു സുപ്രധാന നീക്കം നടത്തിയിരുന്നു.

English summary
US approves 90 million dollar worth military's service to india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X