മുംബൈ ഭീകരാക്രമണം; അന്വേഷണവുമായി സഹകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക
ദില്ലി: 2008 ല്‍ നടന്ന മുംബൈ തീവ്രവാദി ആക്രമണ കേസ് അണ്വേഷണവുമായി സഹകരിക്കാന്‍ അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. തീവ്രവാദത്തിന് എതിരായ നടപടികള്‍ പാകിസ്താന്‍ വേഗത്തിലാക്കണം.
സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ നിലയ്ക്ക് നിര്‍ത്താന്‍ പാക്‌സ്താന്‍ തയ്യാറാകണമെന്നും അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തില്‍ നീതി ലഭിക്കുക എന്നതാണ് അമേരിക്കയുടെ ആവശ്യം. അതിനാലാണ് പാകിസ്താനോട് ഈ കാര്യം ആവശ്യപ്പെടുന്നതെന്ന് യുഎസ് സ്റ്റേറ്റ് വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു.
അന്വേഷത്തിന് പാകിസ്താന്‍ സഹികരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ടോണര്‍ പറഞ്ഞു. പാകിസ്താനില്‍ നിന്ന് തന്നെയുണ്ടാകുന്ന ഭീ,ഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ടോണര്‍ പറഞ്ഞു. മുബൈയില്‍ 2008 നവംബര്‍ 26ന് ഉണ്ടായ അക്രമ പരമ്പരയില്‍ വിദേശികള്‍ ഉള്‍പ്പെടെ 195 പേരാണ് മരിച്ചത്.












Click it and Unblock the Notifications