ബാഗില്‍ നിറയെ വെടിയുണ്ടകളുമായി ദില്ലിയിലേക്ക് തിരിച്ച അമേരിക്കന്‍ യുവതി അറസ്റ്റില്‍
അമൃത്സര്‍: ബാഗില്‍ നിറയെ വെടിയുണ്ടകളുമായി അമൃത്സറില്‍ നിന്നും ദില്ലിയിലേക്ക് പോകാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി പിടിയില്‍. ബാഗനുള്ളില്‍ സൂക്ഷിച്ച 25 ഓളം വെടിയുണ്ടകളുമായാണ് അമൃത്സറില്‍ നിന്നും യുവതി ദില്ലിയിലേക്ക് പോകാന്‍ ശ്രമിച്ചത്.
എയര്‍പോര്‍ട്ടിലെ സുരക്ഷ പരിശോധനയ്ക്കിടെയാണ് യുവതിയെ പിടികൂടിയത്. ബാഗില്‍ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. മാഞ്ജിത ധിലന്‍ എന്ന് യുവതിയാണ് പൊലീസ് പിടിയലായത്.

9w2662 എന്ന വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്യാനൊരുങ്ങിയത്. ബുധനാഴ്ചയാണ് യുവതിയെ പടികൂടിയത്. സിഐഎസ്എഫിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ ജതീന്ദര്‍ സിംഗ് ഔലക് പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവം വളരെ ഗൗരവകരമായിട്ടാണ് കാണുന്നതെന്ന് പൊലീസ്. യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയയാക്കും.












Click it and Unblock the Notifications