ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിദേശി അറസ്റ്റില്‍
കൊല്‍ക്കത്ത: 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസ് പൗരനായ ലെസ്സി അലന്‍ പവലാണ് അറസ്റ്റിലായത്. കൊല്‍ക്കത്തയിലെ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം.
ഫേസ് ബുക്കിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ എത്തിയ ഇയാള്‍ ആണ്‍കുട്ടിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങി കൊടുത്ത് ഹോട്ടല്‍ മുറിയിലേക്ക് കൂട്ടി കൊണ്ടു വരുകയായിരുന്നു.

ഹോട്ടല്‍ ജീവക്കാരുടെ ചോദ്യത്തിന് മുന്നിലാണ് ഇയാള്‍ കുഴങ്ങിയത്. പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്നും ദന്തരോഗ ചികിത്സയ്ക്ക് സഹായിക്കാന്‍ വേണ്ടി കൂട്ടി കൊണ്ട് വന്നതാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ മറുപടിയില്‍ സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു.ഹോട്ടലില്‍ കൂട്ടി കൊണ്ട് വന്ന് തന്നെ ലെസ്സി ഉപദ്രവിക്കുകയായിരുന്നു എന്ന് ആണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി.












Click it and Unblock the Notifications