കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് വധം: കൊലപാതകത്തില്‍ അപലപിച്ച് യുഎസ്, നിശബ്ദമാക്കാനാവില്ലെന്ന് സിവില്‍ സൊസൈറ്റി

ലങ്കേഷിന്‍റെ കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും യു​എസ് എംബസി അനുശോചനം അറിയിക്കുന്നതായും എംബസി വ്യക്തമാക്കി

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കന്നഡ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്‍റെ മരണത്തില്‍ അപലപിച്ച് അമേരിക്ക. യുഎസ് എംബസിയാണ് ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ അപലപിച്ചത്. കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷിന്‍റെ കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും യു​എസ് എംബസി അനുശോചനം അറിയിക്കുന്നതായും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടുമണിയോടെയാണ് ബെംഗളൂരുവിലെ രാജേശ്വരി നഗറില്‍ വച്ച് അ‍ജ്ഞാതരുടെ വെടിയേറ്റ് ഗൗരി കൊല്ലപ്പെടുന്നത്. ഗൗരിയുടെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ച പോലീസിന് ലഭിച്ചെങ്കിലും ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ആഭ്യന്തര സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

gauri

വീടിന്‍റെ വരാന്തയിലാണ് ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. അക്രമികള്‍ ഏഴ് തവണയാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതില്‍ രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും രണ്ടെണ്ണം തലയിലുമാണ് തുളച്ചു കയറിയിട്ടുള്ളത്. തീവ്രഹിന്ദുത്വ നിലപാടുകളെ നിരന്തരം വിമര്‍ശിച്ച് രംഗത്തെത്തിയിരുന്ന ഗൗരിയ്ക്ക് വധഭീഷണിയുണ്ടായിരുന്നതായി അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യം നിരസിച്ച് രംഗത്തെത്തിയ കര്‍ണ്ണാടക ഡിജിപി പി ആര്‍ ദത്ത ഇതിനെയെല്ലാം വെല്ലുന്ന ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഗൗരിയ്ക്ക് യാതൊരുവിധ വധഭീഷണിയും ഉണ്ടായിരുന്നില്ലെന്നാണ് ഡിജിപി അവകാശപ്പെടുന്നത്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പരസ്പര വൈരുധ്യമുള്ള ഡിജിപിയുടെ പ്രതികരണം. കൊലയാളികളെക്കുറിച്ച് കാര്യമായ സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

English summary
The US Embassy here on Wednesday condemned the murder of senior Kannada journalist-activist Gauri Lankesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X