Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗളൂരുവില്‍ യു.എസ്. കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു; വിസ നടപടികള്‍ക്കായി അല്‍പം കാത്തിരിക്കണം

ബംഗളൂരു: അമേരിക്കയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായി ബംഗളൂരുവില്‍ യു.എസ്. കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ എറിക് ഗാര്‍സെറ്റിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ചെന്നൈയില്‍ നിലവിലുള്ള കോണ്‍സുലേറ്റിനു പുറമേ ബംഗളൂരുവിലും പുതുതായി ആരംഭിച്ചതോടെ മലയാളികള്‍ക്ക് വിസ സംബന്ധമായ കാര്യങ്ങള്‍ക്കായി ഏറെ ദൂരം സഞ്ചരിക്കുന്നത് ഒഴിവാക്കാനാകും. ഇതിനായി വേണ്ടി വരുന്ന വലിയ ചിലവും ഒഴിവാക്കാനാകും.

flag

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗളൂരുവില്‍ യു.എസ്. കോണ്‍സുലേറ്റ് വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ നയതന്ത്ര, സാമ്പത്തിക ബന്ധത്തിലെ നിര്‍ണായക ചുവടുവയ്പ്പാണിത്. യു.എസിലേക്കു പോകുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും യു.എസുമായി ബന്ധം പുലര്‍ത്തുന്ന ദക്ഷിണേന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും ഈ കോണ്‍സുലേറ്റ് ഏറെ സൗകര്യപ്രദമായിരിക്കും.

നിരവധി അമേരിക്കന്‍ കമ്പനികളുള്ള ബംഗളൂരുവില്‍ കോണ്‍സുലേറ്റ് ആരംഭിക്കണമെന്ന 2006 മുതലുള്ള ആവശ്യമാണ് ഫലം കണ്ടത്. ഇന്ത്യയില്‍നിന്നുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതിയുടെ 37% സംഭാവന ചെയ്യുന്നത് കര്‍ണാടകയാണ്.

വിറ്റല്‍ മല്യ റോഡിലെ ജെ.ഡബ്ല്യു. മാരിയറ്റ് ഹോട്ടലിലാണ് കോണ്‍സുലേറ്റ് ആരംഭിച്ചത്. പരിമിതമായ ജീവനക്കാരുമായി താല്‍ക്കാലികമായാണ് കോണ്‍സുലേറ്റ് ഇവിടെ പ്രവര്‍ത്തിക്കുക. വൈകാതെ സ്ഥിരം സംവിധാനം ഉണ്ടാകും. സ്ഥിരം ഓഫീസ് തുറന്ന ശേഷമായിരിക്കും കൂടുതല്‍ ഉദ്യോഗസ്ഥരെത്തുക. കോണ്‍സുലേറ്റില്‍ നിന്നു ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വരും ആഴ്ചകളില്‍ വ്യക്തമാക്കും.

അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഇനി ഈ കോണ്‍സുലേറ്റിനെ സമീപിക്കാം. നിലവില്‍ ചെന്നൈയ്ക്കു പുറമേ ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് യു.എസ്. കോണ്‍സുലേറ്റ് ഉള്ളത്. അടുത്തതായി അഹമ്മദാബാദിലും കോണ്‍സുലേറ്റ് തുറക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 2023-ല്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയത്. കോണ്‍സുലേറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തു.

ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലായാണ് ഈ കോണ്‍സുലേറ്റിനെ കാണുന്നതെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യുഎസ്-ഇന്ത്യ ബന്ധത്തില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന ഒരു നഗരമാണ് ബംഗളൂരു. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും വലിയ നേട്ടമാണ് അമേരിക്കയ്ക്ക് ലഭിക്കുന്നത്. ഇത് നാം എത്രത്തോളം വര്‍ധിപ്പിക്കുന്നുവോ അത്രയും നല്ലതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോസ് ഏഞ്ചല്‍സില്‍ ഒരു ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കാനുള്ള പദ്ധതി മന്ത്രി എസ്. ജയ്ശങ്കര്‍ പ്രഖ്യാപിച്ചു.

നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ഇലക്ട്രിക് വാഹനങ്ങള്‍, ബഹിരാകാശം, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യ-യുഎസ് സഹകരണം ശക്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+