അദാനി ഗ്രൂപ്പിനെതിരായ എസ്ഇസി കേസ്; പ്രീ മോഷൻ കോൺഫറൻസിന് അംഗീകാരം നൽകി യുഎസ് കോടതി
എസ്ഇഎസ് കേസിൽ പ്രീ-മോഷൻ കോൺഫറൻസ് നടത്താൻ അദാനി ഗ്രൂപ്പിന് അനുമതി നൽകി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതി. ന്യൂയോർക്കിലെ കിഴക്കൻ യു.എസ്. ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി നിക്കോളാസ് ജി. ഗരാഫിൻ്റേതാണ് ഉത്തരവ്. അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് നിർണായകമാണ് ഈ ഉത്തരവ്.
പരാതി തള്ളിക്കളയാനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി അദാനി ഗ്രൂപ്പ് ഒരു പ്രീ-മോഷൻ കോൺഫറൻസിനായി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ കോടതി അംഗീകരിക്കുകയും, കോൺഫറൻസ് ക്രമീകരിക്കുന്നതിന് ഇരു കക്ഷികളും പരസ്പരം കൂടിയാലോചിക്കാൻ നിർദേശിക്കുകയും ചെയ്തു.

പ്രീ-മോഷൻ കോൺഫറൻസ് ഷെഡ്യൂൾ ചെയ്യുന്നതിനായി കോടതിയുടെ ഡെപ്യൂട്ടിയുമായി ഏകോപിപ്പിക്കാൻ കക്ഷികളോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്രമേയം ചർച്ച ചെയ്യാനും ഔപചാരികമായ ഫയലിംഗുകൾക്ക് മുൻപ് പ്രശ്നങ്ങൾ ക്രമപ്പെടുത്താനും ഇത് അവസരം നൽകും.
എസ്.ഇ.സി.യുടെ പരാതിയുടെ നിയമസാധുതയെ ചോദ്യം ചെയ്യാനാണ് പ്രതിഭാഗം ഒരുങ്ങുന്നത്. അപേക്ഷ അംഗീകരിച്ചാൽ, വിചാരണയ്ക്ക് മുൻപ് കേസ് പൂർണ്ണമായോ ഭാഗികമായോ തള്ളിയേക്കാം.
അദാനി ഗ്രൂപ്പിനും അവരുടെ ആഗോള വ്യാപാര താൽപ്പര്യങ്ങൾക്കും യുഎസ് വിപണികളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് മേലുള്ള റെഗുലേറ്ററി പരിശോധനയ്ക്കും ഈ കേസ് നിർണായകമായേക്കും.












Click it and Unblock the Notifications