കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് അമേരിക്കയുടെ സമന്‍സ്

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്. 21 ദിവസത്തിനകം മോദി മറുപടി നല്‍കിയില്ലെങ്കില്‍ കോടതി ഏകപക്ഷീയമായി വിധി പറയും.

പ്രധാനമന്ത്രിയായതിന് ശേഷം മോദി തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനായി വിമാനം കയറിയതിന് തൊട്ടുപിറകെയാണ് അമേരിക്കന്‍ ഫെഡറല്‍ കോടതി സമന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനിതിരെ ശക്തമായ പ്രതിഷേധം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.

Narendra Modi

2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തില്‍ ആയിരക്കണക്കിന് മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് കലാപത്തിലുള്ള പങ്കിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി. ജസ്റ്റിസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് കോടതിയെ സമീപിച്ചത്.

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ച രാജ്യമാണ് അമേരിക്ക. ഇപ്പോള്‍ പ്രധാനമന്ത്രിയായതിന് ശേഷമാണ് പ്രശ്‌നങ്ങളില്‍ അയവ് വന്നത്. ഗുജറാത്ത് കലാപത്തെ മനുഷ്യാവകാശ ലംഘനമായിട്ടാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തിയിരുന്നത്.

മനുഷ്യകുലത്തിന് നേരെയുള്ള അതിക്രമം, നിയമ വിരുദ്ധമായ കൊലപാതകങ്ങള്‍, ഇരകളെ ശാരീരികവും മാനസികവും ആയി പീഡിപ്പിക്കല്‍... മോദിക്കെതിരെയുള്ള പരാതികള്‍ ഇങ്ങനെയൊക്കെയാണ്.

നരേന്ദ്ര മോദി സമന്‍സിന് മറുപടി നല്‍കിയില്ലെങ്കില്‍ 2002 ഗുജറാത്ത് കലാപത്തില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ കോടതി വംശഹത്യയായി പ്രഖ്യാപിക്കും. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിക്കും.

English summary
U.S. court issues summons against Modi on Gujarat Riot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X