കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യുന്ന ക്ലാസുമായ യുഎസ് സൈബര്‍ വിദഗ്ധന്‍, ക്ലാസിനെ കുറിച്ച് അറിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന്തിന്റെ ഡെമോയുമായി യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍. യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ദനുമായി ചേര്‍ന്നാണ് ഇത്തരം ഒരു ക്ലാസ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ നിര്‍മ്മാണത്തിലും ഇദ്ദേഹം പങ്കുവഹിച്ചിട്ടിട്ടുണ്ടെന്ന് പറയുന്നു.

ബംഗാളില്‍ വീണ്ടും റാലിക്ക് വിലക്ക് നേരിട്ട് അമിത് ഷാ, ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയില്ലെന്ന് മമത
മെഷീന്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ ഇത് ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും പറയുന്നു. ലണ്ടനില്‍ നടക്കുന്ന ഹാക്കിങ് ഡെമോയെക്കുറിച്ച് അറിയില്ലെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലാവസ ദ പ്രിന്റിനോട് പറഞ്ഞു. ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കൃത്രിമം കാട്ടാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

evms4

എന്തുകൊണ്ടാണ് ഇത്തരം ഒരു പ്രദര്‍ശനെമന്ന് വെളിപ്പെടുത്താന്‍ ഐജെഎ തയ്യാറായിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണം ലഭിക്കുകയല്ലാതെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. സുരക്ഷ പ്രശ്‌നങ്ങള്‍ പരിഗണിച്ച് സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

2004 മുതലാണ് ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്. പേപ്പര്‍ ബാലറ്റിലേക്ക് തിരിയാന്‍ പാര്‍ട്ടികളെല്ലാം തന്നെ പറയുന്നുണ്ടെങ്കിലും ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യുന്നു എന്ന ആരോപണത്തിന് തെളിവൊന്നും ലഭ്യമായിട്ടില്ല.

English summary
A US cyber security expert conducting a demo for how to hack Indian electronic voting machines for live audience in London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X