കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി 12ന് ഇന്ത്യയില്‍; ശേഷം ബംഗ്ലാദേശിലേക്ക്, സഹകരണം മുഖ്യചര്‍ച്ച

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീവന്‍ ഇ ബീഗന്‍ ഒക്ടോബര്‍ 12 മുതല്‍ 16 വരെ ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിക്കുന്നു. ഒക്ടോബര്‍ 12 മുതല്‍ 14 വരെ ദില്ലിയില്‍ ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുന്ന ഡെപ്യൂട്ടി സെക്രട്ടറി ഇന്ത്യ-യുഎസ് ഫോറത്തില്‍ മുഖ്യപ്രഭാഷകനുമായിരിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഒക്ടോബര്‍ ആറിന് ജപ്പാനില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായും ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ്-ഇന്ത്യ 2+2 മന്ത്രിതല ചര്‍ച്ചയുടെ മുന്നോടിയുമായാണ് ഡെപ്യൂട്ടി സെക്രട്ടറി ബീഗന്റെ സന്ദര്‍ശനം.

s

നിലവിലുള്ള യുഎസ്-ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിലും ഇന്‍ഡോ-പസിഫിക് മേഖലയിലും ലോകമെമ്പാടും സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ പരസ്പര സഹകരണത്തോടെ എങ്ങനെ പ്രവര്‍ത്തിക്കാമെന്നതിലുമായിരിക്കും ബീഗന്‍ ഇന്ത്യ സന്ദര്‍ശനത്തില്‍ ശ്രദ്ധയൂന്നുക.

ജഗന്‍ റെഡ്ഡിയുടെ വരവില്‍ കളിമാറും; മോദി സര്‍ക്കാരില്‍ അത്താവാലെ കൂടി; ബാക്കി എല്ലാം ബിജെപിജഗന്‍ റെഡ്ഡിയുടെ വരവില്‍ കളിമാറും; മോദി സര്‍ക്കാരില്‍ അത്താവാലെ കൂടി; ബാക്കി എല്ലാം ബിജെപി

ഒക്ടോബര്‍ 14 മുതല്‍ 16 വരെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദര്‍ശിക്കുന്ന ഡെപ്യൂട്ടി സെക്രട്ടറി ബംഗ്ലാദേശ് ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടും. അമേരിക്കയുടെയും ബംഗ്ലാദേശിന്റെയും പൊതു ലക്ഷ്യമായ സുരക്ഷിത ഇന്‍ഡോ-പസിഫിക് മേഖലയും അതിലൂടെ നേടാവുന്ന അഭിവൃദ്ധിയുമായിരിക്കും ധാക്കയില്‍ ചര്‍ച്ച ചെയ്യപ്പെടുക. കൊവിഡ്-19 പ്രതിരോധത്തില്‍ ഇരുരാജ്യങ്ങളുടെ സഹകരണവും സുസ്ഥിര സാമ്പത്തിക വികസനവും ചര്‍ച്ചാവിഷയങ്ങളാകും.

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ലഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ല

English summary
US deputy state secretary Stephen Biegun to visit India next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X