കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ നയതന്ത്രജ്ഞനും ശന്പള വിവാദത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ആയിരുന്ന ദേവയാനി ഖോബ്രഗഡെ വിവാദത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് അമേരിക്കക്കെതിരെ ഒരു ആരോപണം. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഫിലിപ്പീന്‍കാരിയായ വീട്ടുജോലിക്കാരിക്ക് കൊടുക്കുന്ന ശമ്പളം വളരെ കുറവത്രെ.

മുംബൈയിലുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വീട്ടു ജോലിക്കാരിക്ക് നല്‍കുന്നത് മൂന്ന് ഡോളറില്‍ താഴെ മാത്രമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചതായും ടൈംസ് ഓഫ് ഇന്ത്യ അവകാശപ്പെടുന്നുണ്ട്.

US Dollar

അമേരിക്കന്‍ നിയമം അനുസരിച്ച് മിനിമം വേതനം മണിക്കൂറില്‍ 7.25 ഡോളറില്‍ താഴാന്‍ പാടില്ലെന്നാണ്. ഇതേ പ്രശ്‌നം ഉന്നയിച്ചാണ് ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അറസ്റ്റ് ചെയ്തതും പ്രാകൃതമായ പരിശോധനാ നടപടികള്‍ക്ക് വിധേയയക്കിയതും.

ഖോബ്ഗഡേക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് പല്ലവി തന്നെ ആണ് അമേരിക്ക ഇപ്പോഴും പറയുന്നത്. ഇനി എന്നെങ്കിലും ദേവയാനി അമേരിക്കയില്‍ എത്തുകയാണെങ്കില്‍ വിചാരണ നടപടികള്‍ നേരിടേണ്ടതായും വരും.

യഥാര്‍ത്ഥത്തില്‍ ഖോബ്രഗഡെ വീട്ടു ജോലിക്കാരി സംഗീത റിച്ചാര്‍ഡിന് മണിക്കൂറില്‍ 9.75 ഡോളര്‍ നല്‍കിയിരുന്നതായി അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. നാട്ടില്‍ ഭര്‍ത്താവിന് നല്‍കിയിരുന്ന പണവും മറ്റ് ആനുകൂല്യങ്ങളും എല്ലാം കൂട്ടിയ തുകയായിരുന്നു ഇതെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കന്‍ അധികൃതര്‍ ഇത് പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല.

English summary
Mumbai-based US diplomat's Filipina maid is being paid less than $3 per hour. The minimum hourly wage in the US is $7.25.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X