കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ എയര്‍ലൈന്‍ റാങ്കിംഗ് താഴ്ത്തി

  • By Meera Balan
Google Oneindia Malayalam News

Air India
ദില്ലി: ഇന്ത്യയുടെ എയര്‍ലൈന്‍ റാങ്കിംഗ് യുഎസ് താഴ്ത്തി. സുരക്ഷമാനദണ്ഡങ്ങള്‍ പാലിയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ റാങ്കിംഗ് കുറച്ചത്. ഇന്ത്യന്‍ വിമാന സര്‍വ്വീസുകളിലെ യാത്ര സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായ എയര്‍ലൈന്‍ റാങ്കിങില്‍ കൂടി ഇന്ത്യയുടെ സ്ഥാനം പിന്നോട്ടായതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി.

ജനവരി 31 വെള്ളിയാഴ്ചയാണ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്ത്യയുടെ റാങ്കിംഗ് കുറച്ചത്. റാങ്കിംഗ് കുറച്ചകാര്യം വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യയുടെ ദേശീയ വിമാന സര്‍വ്വീസുകളെ തരംതാഴ്ത്തല്‍ ബാധിയ്ക്കില്ലെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ രോഹിത് നന്ദന്‍ പറഞ്ഞു

തംരതാഴ്ത്തല്‍ ഇന്ത്യ-യുഎസ് ഏവിയേഷനെ ബാധിയ്ക്കുമെന്ന് സെന്റര്‍ഫോര്‍ ഏവിയേഷന്‍ ഇന്‍ സൗത്ത് ഇന്ത്യ തലവന്‍ കപില്‍ കൗള്‍ അറിയിച്ചു. വിദേശിള്‍ക്കിടയില്‍ ഇന്ത്യന്‍ എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് മിഥ്യാധാരണയുണ്ടാക്കാനും വ്യോമയാന രംഗത്ത് പ്രതിസന്ധികള്‍്ക്കും അമേരിയ്ക്കയുടെ തീരുമാനം ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
US downgrades India's air safety rating to sub-Saharan standards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X