കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡനോ ട്രംപോ, ട്രെന്‍ഡ് വ്യക്തമാക്കാതെ യുഎസ് തെരഞ്ഞെടുപ്പ്, പ്രതീക്ഷ പുതിയ വോട്ടര്‍മാരില്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. എന്നാല്‍ ആരാകും വിജയിക്കുക, ഏത് തരത്തിലുള്ള വോട്ടിംഗ് ട്രെന്‍ഡാണ് ഉണ്ടാവാന്‍ പോകുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഡെമോക്രാറ്റുകള്‍ തൂത്തുവാരുമമെന്ന് ദേശീയ സര്‍വേകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും അത് ശരിയാവുമെന്ന് ഉറപ്പില്ല. നിലവില്‍ ഡെമോക്രാറ്റ് വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ റിപബ്ലിക്കന്‍മാരേക്കാള്‍ വളരെ മുന്നിലാണ്. ഏകദേശം 14 ശതമാനം പോയിന്റിനാണ് ഡെമോക്രാറ്റിക്കുകള്‍ മുന്നിലുള്ളത്. എന്നാല്‍ അമേരിക്കന്‍ വോട്ടുകള്‍ പാര്‍ട്ടി രജിസ്‌ട്രേഷനെ അടിസ്ഥാനമാക്കിയല്ല ചെയ്യുന്നത്. ഇത് വോട്ടെടുപ്പിന് അപ്രവചനീയമാക്കുകയാണ്.

1

കഴിഞ്ഞ ദിവസം വരെ കണക്ക്പ്രകാരം 86.8 മില്യണ്‍ ആളുകളാണ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 2016ല്‍ വോട്ട് രേഖപ്പെടുത്തിയവരില്‍ 63 ശതമാനം ഇതോടെ വോട്ടുരേഖപ്പെടുത്തിയെന്ന് ഈ കണക്കില്‍ നിന്ന് വ്യക്തമാണ്. ഈ വര്‍ഷം 160 മില്യണ്‍ പേര്‍ വരെ വോട്ടു രേഖപ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇതുവരെ പാതി വോട്ടര്‍മാര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം ടെക്‌സസില്‍ 2016നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ ലീഡ് ചെയ്യുന്നു എന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഡെമോക്രാറ്റുകള്‍ വിജയിക്കുമെന്ന് ഇതിനര്‍ത്ഥമില്ല.

റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇത്തവണ സമ്മര്‍ദം ശക്തമാണ്. പുതിയ വോട്ടര്‍മാരിലാണ് രണ്ട് പാര്‍ട്ടികളുടെയും പ്രതീക്ഷ. ഡെമോക്രാറ്റുകള്‍ക്ക് വലിയ പിന്തുണ പുതിയ വോട്ടര്‍മാരില്‍ നിന്നുണ്ട്. ഇത് ഒരുപാടില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കും. പക്ഷേ പുതിയ വോട്ടര്‍മാരുടെ എണ്ണവും, അതില്‍ തന്നെ വോട്ട് ചെയ്യുന്നവരുടെ എണ്ണവും കാര്യമായി വര്‍ധിച്ചത് ഡെമോക്രാറ്റുകള്‍ക്കുള്ള പ്രതീക്ഷയാണ്. ഇതില്‍ 43 ശതമാനവും രജിസ്റ്റര്‍ ചെയ്ത ഡെമോക്രാറ്റ് വോട്ടര്‍മാരാണ്. ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന, ടെക്‌സസ് എന്നിവിടങ്ങളില്‍ പുതിയ വോട്ടര്‍മാര്‍ സ്വാധീന ശക്തികളാണ്. സാധാരണ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാതിരിക്കുന്നവരാണ് ഡെമോക്രാറ്റുകള്‍ക്കായി എത്തുന്നത്.

ബൈഡന്റെ വിജയം ഉറപ്പിക്കണമെങ്കില്‍ കറുത്ത വര്‍ഗക്കാരുടെ വോട്ടുകള്‍ നിര്‍ണായകമാണ്. ഒമ്പത് ശതമാനം വോട്ടുകളാണ് ഇത്തവണ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ രേഖപ്പെടുത്തിയത്. നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്ക് സാധിക്കും. 2016ല്‍ ചെറിയൊരു ഇടിവ് ഇവരുടെ വോട്ടില്‍ ഉണ്ടായതാണ് ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടിയായത്. അരിസോണ, ഫ്‌ളോറിഡ, ജോര്‍ജിയ, നെവാഡ, നോര്‍ത്ത് കരോലിന, ടെക്‌സസ് എന്നിവിടങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരിലെ സീനിയര്‍ വോട്ടര്‍മാരുടെ വന്‍ കുതിപ്പാണ് കാണുന്നത്.

Recommended Video

cmsvideo
ട്രംപിനെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിസ്ത്യന്‍ സംഘടന | Oneindia Malayalam

അതേസമയം ഡെമോക്രാറ്റുകള്‍ക്ക് പ്രതീക്ഷിക്കാന്‍ തെരഞ്ഞെടുപ്പില്‍ പല കാര്യങ്ങളുണ്ട്. യുവവോട്ടര്‍മാരുടെ വലിയ കുതിപ്പ് അവരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായി വന്‍ കുതിപ്പുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരുതുന്നു. ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നതിന് പകരം തള്ളിക്കളയുകയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി ചെയ്യുന്നതെന്ന് പോള്‍സ്റ്റര്‍ ജോണ്‍ കൗവില്ലന്‍ പറയുന്നു. 2008ല്‍ ഒബാമ ഇത്രയധികം നേട്ടമുണ്ടാക്കിയപ്പോഴും ഇതേ മനോഭാവമായിരുന്നു റിപബ്ലിക്കന്‍ പാര്‍ട്ടിക്കെന്നും കൗവില്ലന്‍ കുറ്റപ്പെടുത്തി.

English summary
us election 2020: democrats expects new voters will help them to win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X