Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ നിന്നുള്ള 2000 വിസ അപ്പോയ്‌മെന്റുകള്‍ യുഎസ് എംബസി റദ്ദാക്കി; കാരണം ഇതാണ്

ഡല്‍ഹി: വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള രണ്ടായിരത്തോളം വിസ അപ്പോയ്ന്‍മെന്റുകള്‍ അമേരിക്ക റദ്ദാക്കി. ഇന്ത്യയിലെ യുഎസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിയമവിരുദ്ധമായി ബോട്ട് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നല്‍കിയ അപേക്ഷകളാണ് റദ്ദാക്കിയത്.

ഇന്റര്‍നെറ്റിലെ വിവിധ ജോലികള്‍ തനിയെ ചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന വിര്‍ച്വല്‍ റോബട്ടുകളാണ് ബോട്ടുകള്‍. ബോട്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ബുക്ക് ചെയ്ത രണ്ടായിരത്തോളം വിസ അപ്പോയ്ന്‍മെന്റുകളാണ് റദ്ദാക്കിയത്. വിസ അപ്പോയ്ന്‍മെന്റുകളില്‍ വലിയ നിയമ ലംഘനങ്ങള്‍ നടത്തിയതായി എംബസി കണ്ടെത്തിയതിനെതുടര്‍ന്ന് ഇത്തരം അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായും എംബസി അറിയിച്ചു.

US visa

ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ എംബസി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കിട്ട പ്രസ്താവന ഇങ്ങനെയാണ് - ബോട്ട് അക്കൗണ്ടുകള്‍ നടത്തിയ 2000 വിസ അപ്പോയ്ന്‍മെന്റുകള്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ടീം റദ്ദാക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്ന ഏജന്റുമാരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി.

ബിസിനസ്, ടൂറിസം എന്നിവയ്ക്ക് വേണ്ടിയുള്ള ബി1, ബി2 വിസ അപ്പോയ്ന്‍മെന്റിനായി സമീപകാലത്തായി വലിയ കാലതാമസമാണ് നേരിടുന്നത്. 2022-23 ല്‍ അപ്പോയ്ന്‍മെന്റ് തീയതിക്കായി 800 മുതല്‍ 1000 ദിവസം വരെ അപേക്ഷകര്‍ കാത്തിരിക്കണമായിരുന്നു. ഇതിനാല്‍ തന്നെ ഏജന്റുമാര്‍ക്ക് പണം നല്‍കി ബോട്ടിന്റെ സഹായത്തോടെ അനധികൃതമായി യുഎസ് എംബസിയിലെ അപ്പോയ്ന്‍മെന്റ് തീയതി വേഗത്തിലാക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇതിനായി 35,000 രൂപ വരെയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്.

2022 ല്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഈ കാലതാമസത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ കാലതാമസമെന്ന് ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം ജയ്ശങ്കര്‍ വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. വിസ ലഭിക്കാന്‍ 400 ദിവസത്തെ കാത്തിരിപ്പ് ശരിയല്ലെന്ന് യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അമേരിക്ക നിരസിക്കുന്ന വിദ്യാര്‍ത്ഥി വിസകളുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ എഫ്-1 സ്റ്റുഡന്റ് വിസയ്ക്കായി യുഎസില്‍ 6.79 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 2.79 ലക്ഷം അപേക്ഷകള്‍ നിരസിച്ചു. ഇത് സര്‍വകലാശാലകളില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തെയും ബാധിച്ചിട്ടുണ്ട്. 2024 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച വിദ്യാര്‍ത്ഥി വിസകളില്‍ പോയ വര്‍ഷത്തെ (2023) അപേക്ഷിച്ച് 38 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+