Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീതയുടെ കുടംബത്തിന് വിമാനടിക്കറ്റ് അമേരിക്ക വക

ദില്ലി: അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡേയുടെ അറസ്റ്റിന് വഴിവെച്ച വീട്ടു ജോലിക്കാരി സംഗീത റിച്ചാര്‍ഡിന് അമേരിക്ക നല്‍കിയത് മുന്തിയ പരിഗണന. സംഗീതയുടെ കുടംബത്തിന് അമേരിക്കയിലെത്താനുള്ള വിമാനക്കൂലി കൊടുത്തത് അമേരിക്കന്‍ എംബസി.

സംഗീതയുടെ ഭര്‍ത്താവ് റിച്ചാര്‍ഡ് ഫിലിപ്പ്, മക്കളായ ജെന്നിഫര്‍, ജതിന്‍ എന്നിവരുടെ വിമാന ടിക്കറ്റുകളാണ് അമേരിക്കന്‍ എംബസി നല്‍കിയത്. ദേവയാനി ഖോബ്രഗഡെയുടെ അറസ്റ്റിന് രണ്ട് ദിവസം മുമ്പാണ് ഇവര്‍ ആരും അറിയാതെ അമേരിക്കയിലേക്ക് കടന്നത്. നയതന്ത്ര യാത്രകള്‍ക്ക് ലഭിക്കുന്ന നികുതി ഇളവും ഇവരുടെ വിമാന ടിക്കറ്റുകള്‍ക്ക് ലഭിച്ചതായി ഡിഎന്‍എ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ ഡിസംബര്‍ 10 നാണ് സംഗീതയുടെ കുടുംബം അമേരിക്കയിലേക്ക് പോയത്.

Sangeeta and Richard

സംഗീത റിച്ചാര്‍ഡിനെതിരെ കഴിഞ്ഞ ജൂലായ് മാസത്തില്‍ തന്നെ ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂലായ് മാസത്തിലാണ് അവര്‍ ദേവയാനിയുടെ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായത്. ഈ വിവരങ്ങള്‍ അപ്പോള്‍ തന്നെ അമേരിക്കന്‍ അധികൃതരേയും അറിയിച്ചിരുന്നു. എന്നിട്ടും സംഗീതയെകണ്ടെത്താനോ നടപടികള്‍ എടുക്കാനോ അമേരിക്ക തയ്യാറായിരുന്നില്ല.

സംഗീതയുടെ കുടംബത്തെ അമേരിക്കയിലേക്ക് കടത്തിയതില്‍ ഇന്ത്യ ശക്തമായി രോഷം പ്രകടപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഗീതയെ നിശ്ശബ്ദയാക്കാന്‍ ഇന്ത്യയില്‍ നിയമ നടപടികള്‍ തുടങ്ങിയതിനാലാണ് കുടംബത്തെ അമേരിക്കയിലേക്ക് രക്ഷിച്ച് കൊണ്ടുവന്നത് എന്നാണ് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ പ്രീത് ഭരാര വ്യക്തമാക്കിയത്. കുടുംബത്തെ ഇരയാക്കി സംഗീതയെ ഇന്ത്യയിലേക്ക് തിരുച്ചുവരാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും പ്രീത് ഭരാര പറഞ്ഞു.

സംഗീതയുടെ കുടംബത്തിന് പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉള്ള കാര്യം വ്യക്തമായിരുന്നു. ഇരകളേയും സാക്ഷികളേയും അവരുടെ കുടംബാംഗങ്ങളേയും സംരക്ഷിക്കാന്‍ അമേരിക്കന്‍ നീതി വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടെന്നും പ്രീത് ഭരാര അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+