കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണ്‍ യാദവ്:പാകിസ്താനെ ചോദ്യം ചെയ്ത് അമേരിക്ക, തന്ത്രം ഇന്ത്യയെ കുപ്പിയിലാക്കാന്‍,ശിക്ഷയില്ല!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ അമേരിക്ക. ലോകത്ത് പാകിസ്താനെ ഒറ്റപ്പെടുത്തുന്ന ഇന്ത്യയുടെ നീക്കത്തിന് ശക്തമായ സന്ദേശം നല്‍കുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്നും അമേരിക്കന്‍ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

തിങ്കളാഴ്ചയാണ് 46കാരനായ യാദവിന് പാകിസ്താനിലെ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലാണ് ഭീകരവാദക്കുറ്റം ചുമത്തിയിട്ടുള്ള കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചിട്ടുള്ളത്. പാക് സൈനിക തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ് വയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നീക്കം രാഷ്ട്രീയ പ്രേരിതം

നീക്കം രാഷ്ട്രീയ പ്രേരിതം

മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ വൈകിച്ച് കുല്‍ഭൂഷണിന്റെ ശിക്ഷ പെട്ടെന്ന് നടപ്പിലാക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അമേരിക്കന്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേസില്‍ യാദവിനെതിരെ ആവശ്യമായ തെളിവുകളില്ലെന്നും വിചാരണയില്‍ പാകപ്പിഴകളുണ്ടെന്നും വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ശിക്ഷ നടപ്പാക്കുന്നതിന് വേണ്ടി കെട്ടിച്ചമച്ച തെളിവുകളാണുള്ളതെന്നും അറ്റ്‌ലാന്റിക് കൗണ്‍സിലെ സൗത്ത് ഏഷ്യാ സെന്റര്‍ ഉദ്യോഗസ്ഥന്‍ ഭാരത് ഗോപാലസ്വാമി ഉള്‍പ്പെട്ട സംഘം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയ്ക്കുള്ള താക്കീത്!!

ഇന്ത്യയ്ക്കുള്ള താക്കീത്!!

ലോകത്തിന് മുമ്പില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്ന ഇന്ത്യയുടെ നീക്കത്തിന് ശക്തമായ സന്ദേശം നല്‍കുകയാണ് ഇതുകൊണ്ട് പാകിസ്താന്‍ ലക്ഷ്യമിടുന്നതെന്നും ഇതിനായി തെളിവുകള്‍ നിര്‍മിച്ചെടുക്കുകയാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരവാദത്തിന്റെ പേരില്‍ ഇന്ത്യ പാകിസ്താനെതിരെ ശബ്ദമുയര്‍ത്തുന്നതിനെ പ്രതിരോധിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

പുതിയ തന്ത്രം ഇന്ത്യയ്‌ക്കെതിരെ

പുതിയ തന്ത്രം ഇന്ത്യയ്‌ക്കെതിരെ

ഇന്ത്യയുടെ പാകിസ്താനോടുള്ള നിലപാട് മയപ്പെടുത്താനും ഇന്ത്യയില്‍ നിന്ന് വലിയ ഇളവുകള്‍ ലഭിക്കുന്നതിനും പാകിസ്താന്‍ ഇറക്കുന്ന കാര്‍ഡാണ് കുല്‍ഭൂഷണെന്നും ചില അഭിപ്രായങ്ങള്‍ പുറത്തുവരുന്നുണ്ട്.

പാക് ജനതയുടെ പിന്തുണ

പാക് ജനതയുടെ പിന്തുണ

കുല്‍ഭൂഷണിന്റെ വധശിക്ഷ പാകിസ്താന്‍ നടപ്പാക്കുമെന്നും സൈന്യത്തിന്റെ നീക്കത്തിന് ശക്തമായ ജനപിന്തുണയുണ്ടെന്നുമാണ് പാകിസ്താനിലെ മനുഷ്യാവകാശ സംഘടനയും മനുഷ്യാവകാശ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നത്. സൈന്യത്തിന്റെ തീരുമാനമായതിനാല്‍ ശിക്ഷയ്ക്ക് ഇളവുനല്‍കുന്ന കാര്യത്തില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അനുവദിക്കുന്നില്ലെന്നും സംഘടന പറയുന്നു.

സുഷമാ സ്വരാജിന്റെ താക്കീത്

സുഷമാ സ്വരാജിന്റെ താക്കീത്

കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ ഉഭയകക്ഷി ബന്ധ്ത്തില്‍ വിള്ളലുണ്ടാവുമെന്ന് വിദേശകാര്യടമന്ത്രി സുഷമാ സ്വരാജ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിയമപരമായ എല്ലാ നടപടികളും പിന്‍തുടര്‍ന്ന ശേഷമാണ് ശിക്ഷ നടപ്പാക്കുന്നതെന്ന വാദമാണ് പാകിസ്താന്‍ മുന്നോട്ടുവച്ചത്.

അറസ്റ്റും പ്രഹസനം!!

അറസ്റ്റും പ്രഹസനം!!

കുല്‍ഭൂഷണെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചുവെന്നാരോപിച്ച് പാക് അധോലോക നായകനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. ഉസൈര്‍ ബലോചാണ് സൈന്യത്തിന്റെ സൈന്യത്തിന്റെ പിടിയിലുള്ളത്. കുല്‍ഭൂഷണ്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായ ഇടപെടല്‍ ആരംഭിച്ചതോടെയാണ് പാക് സൈന്യത്തിന്റെ പുതിയ നാടകം.

English summary
Top US experts have expressed concern over Pakistan's decision to give death penalty to Indian national Kulbhushan Jadhav as they warned that Islamabad wants to send a "strong message" to India against isolating it on the world stage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X