കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി കടത്തി; യുഎസ് ധനകാര്യ വിദഗ്ധന്‍ ജെഫ്രി എപ്സ്റ്റീനെതിരെ കുറ്റം ചുമത്തി!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ സെക്‌സ് ട്രാഫിക്കിംഗ് നടത്തിയ അമേരിക്കന്‍ ധനകാര്യ വിദഗ്ധന്‍ ജെഫ്രി എപ്സ്റ്റീന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ന്യൂയോര്‍ക്കിലെയും ഫ്‌ലോറിഡയിലെയും ആഡംബര വീടുകളിലേക്ക് ഡസന്‍ കണക്കിന് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക പ്രവൃത്തികള്‍ക്കായി നല്‍കിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ എപ്സ്റ്റീന്‍ കുറ്റം സമ്മതിച്ചിട്ടില്ല.

<strong>വെളിച്ചണ്ണയില്‍ മായം; രണ്ടു ബ്രാന്‍ഡുകള്‍ക്കുകൂടി നിരോധനം, സൂര്യ, ആയില്യം ബ്രാന്‍ഡുകള്‍ നിരോധിച്ചു! </strong>വെളിച്ചണ്ണയില്‍ മായം; രണ്ടു ബ്രാന്‍ഡുകള്‍ക്കുകൂടി നിരോധനം, സൂര്യ, ആയില്യം ബ്രാന്‍ഡുകള്‍ നിരോധിച്ചു!

2002 മുതല്‍ 2005 വരെ പെണ്‍കുട്ടികളെ നഗ്നരായി മസ്സാജുകള്‍ ചെയ്യിപ്പിച്ചതായും മറ്റു ലൈകഗിക പ്രവൃത്തികള്‍ കടത്താന്‍ നിര്‍ബന്ധിച്ചതായും ചില പെണ്‍കുട്ടികള്‍ക്ക് മറ്റു പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ പണം നല്‍കിയതായും 66കാരനായ എപ്സ്റ്റീനെതിരായ കുറ്റപത്രത്തില്‍ പറയുന്നു. മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയിലാണ് സീല്‍ ചെയ്യാത്ത കുറ്റപത്രമുള്ളത്.

US flag

''ആരോപണവിധേയനായ ആളിന്റെ പെരുമാറ്റം മനസാക്ഷിയെ ഞെട്ടിക്കുന്നു, സംഭവം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളതാണെങ്കിലും, ആരോപിക്കപ്പെടുന്ന നിരവധി ഇരകള്‍ക്ക്, ഇപ്പോള്‍ യുവതികള്‍ക്ക് ഇത് ഇപ്പോഴും വളരെ പ്രധാനമാണ്. ''അവര്‍ കോടതിയില്‍ നീതി അര്‍ഹിക്കുന്നു'' യുഎസ് അറ്റോര്‍ണി ജെഫ്രി ബെര്‍മാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, കോടതി രേഖകള്‍ പ്രകാരം ബ്രിട്ടനിലെ രാജകുമാരന്‍ ആന്‍ഡ്രൂ തുടങ്ങി നിരവധി രാഷ്ട്രീയക്കാരുമായും രാജ കുടുംബങ്ങളുമായും എപ്സ്റ്റീന് ബന്ധമുണ്ടെങ്കിലും ഇവരില്‍ ആരെയും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

ഇരുണ്ട നീല നിറത്തിലുള്ള ജയില്‍ വസ്ത്രം ധരിച്ചാണ് എപ്സ്റ്റീന്‍ യുസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ഹെന്‍ട്രി പിറ്റ്മാന് മുന്നില്‍ ഹാജരായത്. ലൈംഗിക കടത്ത്, ലൈംഗിക കടത്ത് ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് എപ്സ്റ്റീനെതിരെ ചുമത്തിയിരിക്കുന്നത്. ഇവ തെളിയിക്കപ്പെട്ടാല്‍ 45 വര്‍ഷം വരെ തടവ് അനുഭവിക്കണം.

കുറ്റപത്രം അനുസരിച്ച് ഹെഡ്ജ് ഫണ്ട് മുന്‍ മാനേജരായിരുന്ന എപ്സ്റ്റീന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മനപ്പൂര്‍വം കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയുന്നു. ഇരകളില്‍ പലരും 18 വയസ്സില്‍ താഴെയുള്ളവരായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രായം അയാളോട് നേരിട്ട് വെളിപ്പെടുത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍ ലൈഗിംക കുറ്റവാളിയായി 2008 ല്‍ ഫ്‌ലോറിഡയില്‍ കേസ് രജിസ്റ്റര്‍ ചെയത്‌പ്പോള്‍ ഇരകളുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതമാണെന്നും അവര്‍ക്ക് 18 വയസ്സ് പ്രായമുണ്ടെന്ന് താന്‍ വിശ്വസിച്ചതായും അയാള്‍ പറഞ്ഞിരുന്നു. ജാമ്യാപേക്ഷയില്‍ വിധി പറയുന്ന ജൂലൈ 15 വരെ എപ്സ്റ്റീന്‍ ജയിലില്‍ തുടരും. സമ്പത്ത്, സ്വകാര്യ വിമാനങ്ങള്‍, അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ എന്നിവ കാരണം അയാള്‍ രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എപ്സ്റ്റീന് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.

English summary
US Financier Jeffrey Epstein Charged With Sex Trafficking case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X