കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷങ്ങള്‍ ഭയന്നുവിറയ്ക്കുന്നു; കാരണം ആര്‍എസ്എസ്, അഫ്ഗാന്‍ പോലെ തരംതാണ് ഇന്ത്യ

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: മഹിതമായ ഒരു പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ പല നേതാക്കള്‍ മാതൃകയാക്കിയതും പുകഴ്ത്തിയതുമായ നാട്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണിപ്പോള്‍. ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഭയാശങ്കകളോടെയാണ് രാജ്യത്ത് ജീവിക്കുന്നത്. അതിന് കാരണം ഹിന്ദുത്വ ശക്തികളാണ്. ആര്‍എസ്എസും വിഎച്ച്പിയും ഉള്‍പ്പെടുന്ന സംഘപരിവാരാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും ദളിതരെയും പീഡിപ്പിക്കുന്നതും അക്രമങ്ങള്‍ നടത്തി ഭയപ്പെടുത്തുന്നതും....
ഇന്ത്യയില്‍ എത്രത്തോളം മതസ്വാതന്ത്ര്യമുണ്ട് എന്ന് വിശദമാക്കി അമേരിക്കന്‍ ഭരണകൂടം നിയോഗിച്ച കമ്മീഷന്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇത്രയും കാര്യങ്ങള്‍ പറയുന്നത്. സംഘപരവാറിനെതിരെ ആഞ്ഞടിച്ചുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം വിശദീകരിക്കാം...

ഹിന്ദു ദേശീയ വാദികള്‍

ഹിന്ദു ദേശീയ വാദികള്‍

ഹിന്ദു ദേശീയ വാദികളുടെ അക്രമങ്ങള്‍ കാരണം ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഇല്ലാതായി കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമം പതിവായിട്ടുണ്ട്. ഹിന്ദു ദളിതുകള്‍ പോലും ആക്രമണത്തിന് ഇരയാകുന്നുവെന്നും അമേരിക്കന്‍ ഭരണകൂടം നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

്അഫ്ഗാനിസ്താനൊപ്പം

്അഫ്ഗാനിസ്താനൊപ്പം

അഫ്ഗാന്‍ പോലുള്ള രാജ്യങ്ങളുടെ കൂടെയാണ് മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം തീരെ കുറയുന്ന പശ്ചാത്തലത്തിലാണ് ഈ ഗണത്തല്‍ ഉള്‍പ്പെടുത്തിയത്. ടയര്‍ 2 വിഭാഗത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്.

ഇന്ത്യക്കൊപ്പമുള്ളവര്‍

ഇന്ത്യക്കൊപ്പമുള്ളവര്‍

ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, അസര്‍ബൈജാന്‍, ക്യൂബ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, കസാകിസ്താന്‍, ലാവോസ്, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ള രാജ്യങ്ങള്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ നടക്കുകയാണ്. ന്യൂനപക്ഷം ആശങ്കയോടെയാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.v

ആര്‍എസ്എസും വിഎച്ച്പിയും

ആര്‍എസ്എസും വിഎച്ച്പിയും

ആര്‍എസ്എസ്, വിഎച്ച്പി തുടങ്ങിയ സംഘടനകളാണ് മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള മതവിശ്വാസികള്‍ക്ക് ഭീതിയുണ്ടാക്കുന്നത്. മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ ഇന്ത്യയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ അധികാരം കുറവ്

രാഷ്ട്രീയ അധികാരം കുറവ്

മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖ്, ബുദ്ധ, ജൈന്‍ എന്നീ മതങ്ങളില്‍ പെട്ടവരെല്ലാം ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ജാതിയുടെ പേരില്‍ ഹിന്ദു ദളിതുകളും അക്രമത്തിന് ഇരകളാകുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന തോന്നല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാമുണ്ട്. ഈ മതത്തില്‍പ്പെട്ടവര്‍ക്ക് രാഷ്ട്രീയ അധികാരവും കുറവാണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയുടെ സംസ്‌കാരം ഭീഷണി നേരടുന്നു

ഇന്ത്യയുടെ സംസ്‌കാരം ഭീഷണി നേരടുന്നു

2017ലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് അമേരിക്കന്‍ ഫെഡറല്‍ കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ മതസ്വാതന്ത്ര്യം കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ കുറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരവും മതനിരപേക്ഷതയും ഇപ്പോള്‍ ഭീഷണിയിലാണ്.

പൂര്‍ണമായും കാവിവല്‍ക്കരിക്കുന്നു

പൂര്‍ണമായും കാവിവല്‍ക്കരിക്കുന്നു

മതത്തിന്റെ പേരിലുള്ള ദേശീയ സ്വത്വം എന്ന സങ്കല്‍പ്പം ഇന്ത്യയില്‍ വളര്‍ന്നുവന്നിട്ടുണ്ട്. കടുത്ത പീഡനങ്ങളിലൂടെയും അക്രമങ്ങളിലൂടെയും ഹിന്ദു ദേശീയ വാദികള്‍ രാജ്യത്തെ പൂര്‍ണമായും കാവിവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മതംമാറുന്നതും പശുവിനെ കശാപ്പ്് ചെയ്യുന്നതും രാജ്യത്തെ മൂന്നിലൊന്ന് സംസ്ഥാനങ്ങളും കുറ്റകരമാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കുന്നു

ജനങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കുന്നു

ഹിന്ദുക്കളല്ലാത്തവര്‍ക്കെതിരെ ഇത്തരം നിയമങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. കന്നുകാലി വളര്‍ത്തല്‍, ക്ഷീര മേഖല തുടങ്ങിയ കാര്യങ്ങള്‍ ഏര്‍പ്പെടുന്ന മുസ്ലിം, ദളിത് വിഭാഗങ്ങള്‍ക്ക് നേരെ ജനങ്ങള്‍ കൂട്ടത്തോടെ ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയാണിപ്പോള്‍. മതംമാറുന്നതുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനികള്‍ക്ക് നേരെയും ആക്രമണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10 മരണങ്ങള്‍, നിര്‍ബന്ധിച്ച് ഹിന്ദുക്കളാക്കുന്നു

10 മരണങ്ങള്‍, നിര്‍ബന്ധിച്ച് ഹിന്ദുക്കളാക്കുന്നു

പശുസംരക്ഷണ വാദികളുടെ ആക്രമണത്തില്‍ 2017ല്‍ പത്ത് പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഘര്‍വാപ്പസി എന്ന പേരില്‍ അഹിന്ദുക്കളെ നിര്‍ബന്ധിച്ച് ഹിന്ദുക്കളാക്കുന്നു. വിദേശ ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്കെതിരെ വിവേചനപരമായ നടപടികള്‍ സ്വീകരിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ സംഘടനകളാണ് ഇത്തരം കാര്യങ്ങളില്‍ ഇരകളാക്കപ്പെടുന്നതെന്നും അമേരിക്കന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 പ്രതീക്ഷയ്ക്ക് വകയുണ്ട്

പ്രതീക്ഷയ്ക്ക് വകയുണ്ട്

എന്നാല്‍ ഇത്തരം ഘട്ടങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെങ്കിലും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ചില കാര്യങ്ങളും രാജ്യത്തുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ചില സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ പ്രചാരണം നടത്തുണ്ട്. അസഹിഷ്ണുത പാടില്ല എന്ന പ്രചാരണവും ഒരുഭാഗത്ത് നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ജുഡീഷ്യറി സംവിധാനം

ഇന്ത്യന്‍ ജുഡീഷ്യറി സംവിധാനം

ഇന്ത്യന്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിരവധി ഉത്തരവുകള്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായി. ഇന്ത്യയിലെ മതസ്വാതന്ത്ര്യ കുറിച്ച് ആ രാജ്യത്തെ നേതൃത്വങ്ങളുമായുള്ള ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു.

ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ അനുമതി വേണം

ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ അനുമതി വേണം

അമേരിക്കന്‍ കമ്മീഷന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ അവസരം ഒരുക്കണമെന്ന് ഇന്ത്യന്‍ ഭരണകര്‍ത്താക്കളോട് ആവശ്യപ്പെടണം. ഐക്യരാഷ്ട്ര സഭയുടെ ബന്ധപ്പെട്ട ഏജന്‍സികളെ ഇന്ത്യയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച് പരിശോധിക്കാന്‍ അനുവദിക്കണം. ഇതിന് വേണ്ടി അമേരിക്കന്‍ ഭരണകൂടം ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഗള്‍ഫില്‍ അശാന്തി പരത്തി യുദ്ധ ചര്‍ച്ച; സൗദിക്ക് ചുട്ട മറുപടി നല്‍കി ഖത്തര്‍, ട്രംപിന്റെ ചതിക്കുഴിഗള്‍ഫില്‍ അശാന്തി പരത്തി യുദ്ധ ചര്‍ച്ച; സൗദിക്ക് ചുട്ട മറുപടി നല്‍കി ഖത്തര്‍, ട്രംപിന്റെ ചതിക്കുഴി

English summary
US Govt Report Says Religious Freedom in India on a 'Downward Trend', Names RSS and VHP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X