കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ചൊവ്വ ദൗത്യം രണ്ട് വര്‍ഷം വൈകും?

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ ചൊവ്വ ദൗത്യത്തെ രണ്ട് വര്‍ഷം വൈകിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ദശലക്ഷക്കണക്കിന് അമേരിക്കക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാനാണ് ഒബാമ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും ഉള്‍പ്പെടും.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ(ഐഎസ്‌ഐര്‍ഒ) മാര്‍സ് ഓര്‍ബിറ്റ് മിഷന്‍(എംഒഎം) എന്ന് പേരിട്ടിരിക്കുന്ന ചൊവ്വ ദൗത്യം 2013 ഒക്ടോബര്‍ 28 നാണ് തുടങ്ങേണ്ടത്. അമേരിക്കയുടെ വാര്‍ത്താ വിനിമയ സഹായവും നാവിഗേഷന്‍ സംവിധാനങ്ങളും നമ്മുടെ ദൗത്യത്തിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങളില്‍ അമേരിക്ക സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നാസയുടെ പല കേന്ദ്രങ്ങളും ജീവനക്കാരില്ലാത്തതിനാല്‍ അടച്ചുപൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഇതാണ് ഇന്ത്യന്‍ ശാസ്ത്ര ലോകത്തെ ആശങ്കയിലാക്കിയിരിക്കുന്നത്.

ISRO

450 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യ ചൊവ്വ ദൗത്യത്തിനൊരുങ്ങുന്നത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 19 വരെയാണ് വിക്ഷേപണത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് ഇത് നടന്നില്ലെങ്കില്‍ പിന്നെ രണ്ട് വര്‍ഷമെങ്കിലും നമ്മള്‍ കാത്തിരിക്കേണ്ടി വരും.

ബഹിരാകാശ പേടകം നാവിഗേന്‍ സംവിധാനത്തിന് പുറത്ത് പോകുമ്പോള്‍ വാര്‍ത്താവിനിമയത്തിനുള്ള സംവിധാനങ്ങള്‍ നല്‍കാമെന്നതായിരുന്നു അമേരിക്കയുടെ വാഗ്ദാനം. ബഹിരാകാശ പേടകത്തിന്റെ സ്ഥാനവും യാത്രാ പഥവും ഒക്കെ നിര്‍ണയിക്കാന്‍ അമേരിക്കന്‍ സഹായം കൂടിയേ തീരൂ.

എന്തായാലും ബഹിരാകാശ പേടകം കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്ന് വിക്ഷേപണത്തറയായ ശ്രീഹരി കോട്ടയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പിഎസ്എല്‍വി സി 25 റോക്കറ്റാണ് പേടകത്തെ വഹിച്ചുകൊണ്ട് പറക്കുക.

English summary
While the US government shutdown has inconvenienced millions of Americans, it's also worrying Isro scientists working on India's ambitious space programme to Mars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X