ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ പകുതിയായി കുറച്ചേക്കും; സൂചന നൽകി യുഎസ്
ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവകളിൽ ഇളവ് വരുത്താൻ യുഎസ്. 25 ശതമാനം താരിഫുകൾ പിൻവലിക്കാനാണ് സാധ്യതയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് സൂചിപ്പിച്ചു. ദാവോസിൽ വെച്ചാണ് പ്രതികരണം. റഷ്യൻ എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്കെതിരായ നിലപാട് യുഎസ് മയപ്പെടുത്തുന്നത്.
യു.എസ് താരിഫുകൾ മൂലം ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും പിന്നോട്ട് പോയി. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന സ്രോതസുകൾ മാറ്റാൻ തയ്യാറായാൽ നിലവിലുള്ള താരിഫുകൾ നീക്കം ചെയ്യാൻ നയതന്ത്ര "പാതയുണ്ട്. ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കും', സ്കോട്ട് ബെസ്സന്റ് പറഞ്ഞു. 'റഷ്യൻ എണ്ണ വാങ്ങിയതിനാലാണ് ഇന്ത്യയുടെ മേൽ ഞങ്ങൾ 25% താരിഫ് ചുമത്തിയ്. റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ച ഇന്ത്യയുടെ നടപടി യു.എസിനെ സംബന്ധിച്ച് വിജയമാണ്. താരിഫുകൾ ഇപ്പോഴും നിലവിലുണ്ട്. അവ പിൻവലിക്കാൻ ഒരു വഴിയുണ്ടെന്ന് ഞാൻ കരുതുന്നു',ബ്ലസൻ്റ് കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്ന് ശുദ്ധീകരിച്ച റഷ്യൻ എണ്ണ വാങ്ങുന്നത് വഴി യൂറോപ്യൻ രാജ്യങ്ങൾ യുദ്ധത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയാണെന്നും ബെസ്സന്റ് രൂക്ഷമായി വിമർശിച്ചു. ഈ വ്യാപാര രീതി വിരോധാഭാസവും മണ്ടത്തരവുമാണ്. റഷ്യൻ ക്രൂഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ യൂറോപ്പ് വാങ്ങുന്നതിലൂടെ റഷ്യയുടെ യുദ്ധശ്രമങ്ങളെ പരോക്ഷമായി അവർ സഹായിക്കുകയാണെന്നും ബ്ലസൻ്റ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500% വരെ നികുതി ചുമത്തുന്ന ബിൽ യുഎസ് കോൺഗ്രസിൻ്റെ പരിഗണനയിലാണ്. ഇതിനിടയിലാണ് ബ്ലസൻ്റിൻ്റെ പ്രതികരണം.
ബില്ലിനെ കുറിച്ച് അടുത്തിടെ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമും പ്രതികരിച്ചിരുന്നു. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് തടയുന്നതിനും 'പുടിന്റെ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്ന' രാജ്യങ്ങളെ ശിക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി റഷ്യൻ ഉപരോധ ബില്ലിന് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി എന്നായിരുന്നു ഗ്രാഹം പറഞ്ഞത്.
അതേസമയം യു.എസ് ബില്ലിനെ കുറിച്ച് ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. "ഞങ്ങൾ ബില്ലിനെക്കുറിച്ച് ബോധവാന്മാരാണ്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, അദ്ദേഹം അറിയിച്ചു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മുൻപ് ഇന്ത്യ പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നും യുഎസിൽ നിന്നുമാണ് എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. അതേസമയം ഉപരോധത്തിന് ശേഷം വിപണി കണ്ടെത്താനായി റഷ്യ എണ്ണ വില കുറച്ച് നൽകിയതോട ശേഷം വലിയ ഇറക്കുമതിക്കാരായി ഇന്ത്യ മാറി. ഇന്ത്യൻ ഇറക്കുമതിയുട 17-19 ശതമാനവും റഷ്യയിൽ നിന്നുള്ള എണ്ണയായിരുന്നു. അതേസമയം യുഎസ് സമ്മർദ്ദം ചെലുത്തിയതോടെ ഇന്ത്യ റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറച്ചു.
.












Click it and Unblock the Notifications