കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയെയും ഇറാനെയും ഒഴിവാക്കണം... ഇടപാടുകള്‍ വേണ്ട... ഇന്ത്യയോട് കല്‍പ്പനയുമായി യുഎസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടിന് ശേഷം അമേരിക്ക നയങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്ത്യയുടെ കാര്യങ്ങളില്‍ പ്രത്യക്ഷമായി അഭിപ്രായങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ് അവര്‍. ഇന്ത്യ പറയുന്നതല്ല റഷ്യയുമായും ഇറാനുമായും യാതൊരു ഇടപാടുകളും വേണ്ടെന്നാണ് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഉപരോധമടക്കമുള്ള നടപടികള്‍ ഉണ്ടാവുമെന്ന ഭീഷണിയും യുഎസ് നല്‍കുന്നുണ്ട്.

അതേസമയം ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത് പോലെ അമേരിക്ക വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഇന്ത്യക്ക് വ്യക്തമായിട്ടുണ്ട്. റഷ്യയില്‍ നിന്ന് എസ് 400 മിസൈലുകള്‍ വാങ്ങരുതെന്നും ഇറാനിലെ ചബഹാര്‍ തുറമുഖത്ത് നിന്ന് പിന്‍മാറണമെന്നുമാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നല്‍കിയ അതേ മറുപടി തിരിച്ച് നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. സ്വന്തം കാര്യം മാത്രം തീരുമാനിച്ചാല്‍ മതിയെന്നാണ് ഇന്ത്യയുടെ മറുപടി. ബന്ധം വഷളാവുമെന്ന സൂചനയും ഇതിലുണ്ട്.

എസ് 400 മിസൈലുകള്‍

എസ് 400 മിസൈലുകള്‍

റഷ്യയുടെ പ്രശസ്തമായ മിസൈലുകളിലൊന്നാണ് എസ് 400 മിസൈലുകള്‍. വിമാന പ്രതിരോധ മിസൈലുകളെന്നാണ് ഇത് അറിയപ്പെടുന്നത്. 2007 മുതല്‍ റഷ്യന്‍ ആര്‍മ്ഡ് ഫോഴ്‌സിന്റെ ഭാഗമാണ് ഈ മിസൈല്‍. 400 കിലോ മീറ്ററാണ് ഇതിന്റെ ദൂരപരിധി. ഇന്ന് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അമേരിക്കയുമായുള്ള പോരാട്ടത്തില്‍ റഷ്യ നിര്‍മിച്ച ഏറ്റവും മികച്ച മിസൈല്‍ കൂടിയായിരുന്നു ഇത്.

ഇന്ത്യയുമായുള്ള ഇടപാട്

ഇന്ത്യയുമായുള്ള ഇടപാട്

2015 ഒക്ടോബറിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങാന്‍ തീരുമാനിച്ചത്. പ്രതിരോധ രംഗത്ത് കുതിപ്പ് നടത്താനായിരുന്നു ഈ നീക്കം. 12 യൂണിറ്റുകള്‍ വാങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീടുള്ള തീരുമാന പ്രകാരം അഞ്ച് യൂണിറ്റുകള്‍ വാങ്ങാനായി തീരുമാനം. 5.5 ബില്യണിന്റെ പ്രതിരോധ ഇടപാടായിരുന്നു ഇത്. 2016ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയും റഷ്യയും ഉഭയകക്ഷി കരാറില്‍ ഒപ്പിടുകയും ചെയ്തു. കരാര്‍ സംബന്ധിച്ച അവസാന കാര്യങ്ങള്‍ ഈ വര്‍ഷം തീരുമാനമാവും.

യുഎസ്സിന്റെ മുന്നറിയിപ്പ്

യുഎസ്സിന്റെ മുന്നറിയിപ്പ്

ഈ മിസൈല്‍ വാങ്ങുന്നതില്‍ നിന്ന് പിന്‍മാറാനാണ് യുഎസ്സ് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുടെ മിസൈലുകള്‍ ശക്തമായതാണെന്ന് അമേരിക്കയ്ക്കറിയാം. ഇത് ഇന്ത്യയുടെ കൈയ്യിലെത്തിയാല്‍ അവര്‍ കൂടുതല്‍ ശക്തരാവും. ഇത് യുഎസ്സ് ആഗ്രഹിക്കുന്നില്ല. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന രാജ്യത്തെയാണ് അവര്‍ക്ക് ആവശ്യം. ഇതുകൊണ്ടാണ് ഈ നീക്കത്തെ എതിര്‍ക്കുന്നത്. എന്നാല്‍ റഷ്യയുമായുള്ള കരാര്‍ മുന്നോട്ട് പോകുമെന്നും ഇതില്‍ നിന്ന് പിന്‍മാറില്ലെന്നുമാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ചബഹാറില്‍ നിന്ന് പിന്‍മാറണം

ചബഹാറില്‍ നിന്ന് പിന്‍മാറണം

രണ്ട് ദിവസം മുമ്പാണ് ചബഹാര്‍ തുറമുഖം ഇന്ത്യക്ക് വിട്ടുനല്‍കുമെന്ന് ഇറാന്‍ അറിയിച്ചത്. ഇത് ഇന്ത്യയെ സംബന്ധിച്ച് നല്ല വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് ഇല്ലാതാക്കാനാണ് അമേരിക്കയുടെ നീക്കം. ചബഹാറില്‍ ഇന്ത്യയുടെ സാന്നിധ്യം അറബ് മേഖലയ്ക്കും അവരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന അമേരിക്കയ്ക്കും ഭീഷണിയാണ്. അതിലുപരി ഇറാനുമായി ഇന്ത്യ നിരന്തരം തുടരുന്ന വ്യാപാര ബന്ധം അവസാനിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം.

കണ്ണിലെ കരടുകള്‍

കണ്ണിലെ കരടുകള്‍

റഷ്യയും ഇറാനും അമേരിക്കയുടെ കണ്ണിലെ കരടുകളാണ്. ഇറാനെ സഹായിച്ചതിന് റഷ്യക്കെതിരെയും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വ്യാപാര ബന്ധം ഇരു രാജ്യങ്ങളുമായി തുടരണമെങ്കില്‍ പ്രസിഡന്റിന് പ്രത്യേക അധികാരം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അതിന് തയ്യാറല്ല. യുഎസ് അംബാസിഡര്‍ അലീസ് വെല്‍സും ഇത് തന്നെയാണ് പറയുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. റഷ്യയെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇടപാടില്‍ നിന്ന് പിന്‍മാറാന്‍ പറഞ്ഞതെന്ന് ആലീസ് വെല്‍സ് പറഞ്ഞു.

മേഖലയിലെ സുരക്ഷ

മേഖലയിലെ സുരക്ഷ

ഏഷ്യയില്‍ കരുത്തുറ്റ രാജ്യമായി വളരാനാണ് ഇന്ത്യയുടെ നീക്കം. ഇതിന് അമേരിക്ക തടസ്സം നില്‍ക്കരുതെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. മേഖലയിലെ സുരക്ഷ ഇന്ത്യക്ക് പ്രധാനമാണ്. അതേസമയം ചൈന ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ കൂടിയാണ് മിസൈലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നത്. കഴിഞ്ഞ ദിവസം തന്നെ അമേരിക്ക പറയുന്നത് പോലെ പ്രവര്‍ത്തിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചതാണ്. വീണ്ടും ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്ന് യുഎസ്സിനെ അറിയിച്ചിട്ടുണ്ട്.

സൈനിക കൂട്ടായ്മ

സൈനിക കൂട്ടായ്മ

ഏഷ്യയിലെ രാജ്യങ്ങളെ ചേര്‍ത്ത് സൈനിക കൂട്ടായ്മ ഉണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യുഎസിന്റെ നീക്കം ഇത് പൊളിക്കാനാണെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ ഇറാനില്‍ നിന്നുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നത് കൊണ്ട് ഇത് സാധ്യമല്ലെന്ന് ഇന്ത്യ യുഎസ്സിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്താണ് ഇറാനെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് മോദി സര്‍ക്കാര്‍.

ദില്ലിയിലെത്താന്‍ പണമില്ലെങ്കില്‍ രേഖകള്‍ കാണിച്ചാല്‍ യാത്രാബത്ത തരാം... പിസി ജോര്‍ജിന് മറുപടി!!ദില്ലിയിലെത്താന്‍ പണമില്ലെങ്കില്‍ രേഖകള്‍ കാണിച്ചാല്‍ യാത്രാബത്ത തരാം... പിസി ജോര്‍ജിന് മറുപടി!!

'ദുർന്നടപ്പുകാരായ സ്ത്രീകൾ പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കുന്നു.. ജോര്‍ജിന്റെ നാവാട്ടം വീണ്ടും!'ദുർന്നടപ്പുകാരായ സ്ത്രീകൾ പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കുന്നു.. ജോര്‍ജിന്റെ നാവാട്ടം വീണ്ടും!

English summary
us India continue talks on S 400 missile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X