കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഉറ്റ മിത്രം.. ഒബാമയെ സൂക്ഷിക്കണം: ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

  • By Soorya Chandran
Google Oneindia Malayalam News

ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അയല്‍വാസികളും ശക്തരും ആയ ചൈനക്ക് എന്തായിരിക്കും പറയാനുണ്ടാവുക? തീര്‍ച്ചയായും അത് നല്ല കാര്യങ്ങളാവില്ല. ഒരു വശത്ത് ഇന്ത്യക്ക് അമേരിക്കയുമായുള്ള ബന്ധം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുമ്പോള്‍ പാകിസ്താനുമായുള്ള ബന്ധം ശക്തപ്പെടുത്തുകയാണ് ചൈന.

ഏഷ്യാ പസഫിക്-ഇന്ത്യന്‍ മഹാ സമുദ്രങ്ങളില്‍ അമേരിക്ക കടന്നുകയറാനുള്ള ശ്രമം നടത്തുകയാണ്. ഈ തന്ത്രം ഇന്ത്യ മനസ്സിലാക്കണം എന്നാണ് ചൈന പറയുന്നത്.

ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് രാഷ്ട്രപതിക്ക് അയച്ച റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുമായി ചൈന നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നും പ്രസിഡന്റിന്റെ ആശംസയില്‍ പറയുന്നുണ്ട്.

Modi Obama

ഇതേസമയം പാകിസ്താനുമായി ചൈന സൗഹൃദം മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് മറുപുറത്ത് കാണുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി പാകിസ്താനെ വിശേഷിപ്പിച്ചത് പകരംവക്കാനാകാത്ത സുഹൃത്ത് എന്നാണ്. പാക് സൈനിക മേധാവിയുടെ ചൈന സന്ദര്‍ശനത്തിനിടെയാണ് ഈ പരമാര്‍ശം.

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷം ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിവരികയായിരുന്നെങ്കിലും അതിര്‍ത്തിയില്‍ പല തവണ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിച്ചിരുന്നു.

ചൈനയും പാകിസ്താനും തമ്മിലുള്ള സൗഹൃദത്തെ ഇന്ത്യ എപ്പോഴും സംശയത്തോടെ തന്നെയാണ് വീക്ഷിക്കുന്നത്. അമേരിക്കയുമായി ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനെ ചൈനയും സമാനമായ രീതിയില്‍ തന്നെ ആണ് സംശയിക്കുന്നത്.

English summary
US, India’s Asia-Pacific vision makes the Chinese dragon uneasy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X