ടെക്കികള്‍ക്ക് വിശ്രമിക്കാം; അമേരിക്കയില്‍ കൂടുതല്‍ ശമ്പളമുള്ളത് ഈ ജോലിക്ക്: അതും ഗ്രാമീണ മേഖലയില്‍
ന്യൂഡല്‍ഹി: അമേരിക്കയില്‍ തൊഴില്‍ ചെയ്യാന്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ അടക്കം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിസയാണ് എച്ച്1ബി വിസ. അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യാന്‍ നിരവധി പ്രൊഫഷണലുകളാണ് ഇന്ത്യയില്‍ നിന്ന് വിമാനം കയറുന്നത്. എന്നാല്‍ അമേരിക്കയിലെ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ടെക് മേഖലയുടെ പ്രഭാവം മങ്ങുന്നുവെന്നാണ്. പകരം മറ്റൊരു തൊഴില്‍ മേഖലയിലാണ് ഏറ്റവും വലിയ ശമ്പളം ലഭിക്കുന്നത്.
അതായത്, എച്ച്1ബി വിസയില്‍ യുഎസില്‍ എത്തുന്നവരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ഇപ്പോള്‍ സിലിക്കണ്‍ വാലിയിലെ ടെക് പ്രൊഫഷണലുകളല്ല, മറിച്ച് ഡോക്ടര്‍മാരാണ്. യുഎസ് തൊഴില്‍ വകുപ്പില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശ തൊഴിലാളികളുടെ ശമ്പളം പരിശോധിച്ചാല്‍ ഡോക്ടര്‍മാരാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കാരണം യുഎസിലെ കടുത്ത സമ്മര്‍ദമുള്ള ആരോഗ്യ മേഖലയില്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

എച്ച്1ബി വിസയിലെത്തുന്ന ജീവനക്കാരില്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന 15 തൊഴിലുകളില്‍ 11 എണ്ണവും മെഡിക്കല്‍ മേഖലയിലാണ്. കാര്‍ഡിയോളജിസ്റ്റുകള്‍, അനസ്തേഷ്യോളജിസ്റ്റുകള്‍, റേഡിയോളജിസ്റ്റുകള്‍, സര്ജന്മാര്, ന്യൂറോളജിസ്റ്റുകള്‍ എന്നിവരാണ് ഏറ്റവുമധികം ശമ്പളം വാങ്ങുന്നത്. ഡോക്ടര്‍മാര്‍ക്ക് ശരാശരി 300,000 ഡോളര്‍ (ഏകദേശം 2.5 കോടി രൂപ) മുതല്‍ 400,000 (ഏകദേശം 3.3 കോടി രൂപ) വരെയാണ് വാര്‍ഷിക ശമ്പളം.
മറ്റു ജോലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശമ്പള ഇനത്തില്‍ വലിയ വ്യത്യാസമാണുള്ളത്. അഭിഭാഷകര്‍, കമ്പ്യൂട്ടര്‍ സിസ്റ്റം മാനേജര്‍മാര്‍, ഫിനാന്‍സ് മാനേജര്‍മാര്‍ തുടങ്ങിയ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള നോണ്‍-മെഡിക്കല്‍ വിഭാഗങ്ങളില്‍ 100,000 ഡോളറിനും 200,000 ഡോളറിനും ഇടയിലാണ് ലഭിക്കുന്നത്. ഐടി മാനേജര്‍മാരും സോഫ്റ്റ്വെയര് വിദഗ്ധരും 100,000 ഡോളറിനും 200,000 ഡോളറിനും ഇടയിലാണ് സമ്പാദിക്കുന്നത്. ചുരുക്കത്തില്‍ ഡോക്ടര്‍മാര്‍ ഇതിന്റെ ഇരട്ടിയോളം നേടുന്നു.
ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തുന്നവരില്‍ കൂടുതല്‍ പേരും ടെക് മേഖലയിലുള്ളവര്‍ ആണെങ്കിലും ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
യുഎസിലെ ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടുന്നതും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കടുത്ത ക്ഷാമവുമാണ് വിദേശ ഡോക്ടര്‍മാര്‍ക്ക് ഇത്രയും ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണം. 2036-ഓടെ യുഎസില്‍ ഏകദേശം 86,000 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. യുഎസിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ എന്നാല്‍ സാധാരണയായി സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരായാണ് അറിയപ്പെടുന്നത്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം, ഉയര്‍ന്ന വേതനം ലഭിക്കുന്ന മെഡിക്കല്‍ വിഭാഗങ്ങളിലും ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാര്‍ വന്‍ തോതില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.
ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ മേഖലയിലാണ് വേതനം കൂടുതലുള്ളത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. സാന്‍ ഫ്രാന്‍സിസ്കോ പോലുള്ള വലിയ ടെക് ഹബ്ബുകളേക്കാള്‍ കൂടുതല്‍ ശമ്പളം പലപ്പോഴും അലാസ്ക, വെസ്റ്റ് വിര്‍ജീനിയ തുടങ്ങിയ ഗ്രാമീണ മേഖലകളിലെ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നു. ആവശ്യക്കാര്‍ കൂടുതലും ഡോക്ടര്‍മാര്‍ കുറവുമായതിനാലാണ് ഇത് സംഭവിക്കുന്നത്.
ഉയര്‍ന്ന ശമ്പളം ലഭിക്കുമെങ്കിലും യുഎസില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുക എന്നത് വളരെ സങ്കീര്‍ണവും ചെലവേറിയതുമായ പ്രക്രിയയാണ്. യുഎസ് മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ പാസാവുകയും റെസിഡന്‍സി പൂര്‍ത്തിയാക്കുകയും വേണം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications