കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവയാനിക്കെതിരെയുള്ള കേസ് അമേരിക്ക തള്ളി

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡേക്കെതിരെയുള്ള കേസ് അമേരിക്കന്‍ കോടതി തള്ളി. ദേവയാനിക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസ് പരിഗണിക്കുന്ന മാന്‍ഹട്ടനിലെ ഡിസ്ട്രിക് കോടതിയാണ് ദേവയാനിയെ കുറ്റ വിമുക്തയാക്കിയത്. വീട്ടു ജോലിക്കാരിയായ സംഗീത റിച്ചാര്‍ഡിന്റെ വിസ അപേക്ഷയില്‍ ക്രമക്കേട് കാണിച്ചു, വീട്ടു ജോലിക്കാരിക്ക് മിനിമം വേതനം നല്‍കിയില്ല എന്നിവയായിരുന്നു ദേവയാനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

Devyani Khobragade

2013 ഡിസംബര്‍ 12 ന് പൊതു നിരത്തില്‍ വച്ചാണ് അമേരിക്കന്‍ പോലീസ് ദേവയാനിയെ അറസ്റ്റ് ചെയ്തത്. പിന്നീട് നഗ്നയാക്കി പരിശോധിക്കുകയും കാവിറ്റി ടെസ്റ്റ് പോലുള്ള പ്രാകൃത പരിശോധനകള്‍ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. ദേവയാനിയുടെ അറസ്റ്റ് ഇന്ത്യ-അമേരിക്ക ബന്ധത്തെ ഉലച്ചിരുന്നു.

അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നു എന്ന് കാണിച്ചാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അമേരിക്കന്‍ അറ്റോര്‍ണി ഓഫീസ് പ്രതികരിച്ചിട്ടില്ല.

അറസ്റ്റിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ദേവയാനിക്ക് കൂടുതല്‍ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ദൗത്യ സംഘത്തിലേക്ക് മാറ്റിയിരുന്നു. ഇതോടെ കേസുമായി മുന്നോട്ട് പോകാന്‍ അമേരിക്കക്ക് കഴിയാതെ വന്നു. പിന്നീട് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെടുകയായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ദേവയാനിക്ക് ഇനിയും അമേരിക്കയിലേക്ക് തിരിച്ചുപോകാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു, മിനിമം വേതനം നല്‍കിയില്ല എന്നീ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കാന്‍ അമേരിക്കന്‍ അറ്റോര്‍ണി ഓഫീസിന് കഴിഞ്ഞേക്കും.

English summary
Indian diplomat Devyani Khobragade whose arrest and strip-search spurred an international flap had charges against her dismissed by a US court on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X